അപേക്ഷകർ എസ്.എസ്.എൽ.സി, സി.എൽ.ഐ.എസ്‌സി യോഗ്യതയുള്ളവർക്കും തമിഴ് ഒരു വിഷയമായി പഠിക്കുകയോ, തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം.  

തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രിന്റിസ് ട്രെയിനി ലൈബ്രറിയൻമാരെ താത്ക്കാലികമായി 6 മാസത്തേയ്ക്ക് നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു. പ്രതിമാസ സ്റ്റൈപന്റ് 6000 രൂപയായിരിക്കും. അപേക്ഷകർ എസ്.എസ്.എൽ.സി, സി.എൽ.ഐ.എസ്‌സി യോഗ്യതയുള്ളവർക്കും തമിഴ് ഒരു വിഷയമായി പഠിക്കുകയോ, തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. പ്രായപരിധി 18നും 36 വയസിനുമിടയിൽ, നിലവിൽ 2 ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം 14 സെപ്റ്റംബർ ബുധനാഴ്ച രാവിലെ 11.30ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സ്റ്റേറ്റ് ലൈബ്രറിയൻ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

Add Asianetnews as a Preferred SourcegooglePreferred

റെസ്‌ക്യൂ ഓഫീസർ
വനിതാ ശിശു വികസന വകുപ്പിന്റെ ഭാഗമായി സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സംസ്ഥാന കാര്യാലയത്തിൽ ഒഴിവുള്ള മൂന്ന് റെസ്‌ക്യൂ ഓഫീസർ (ശരണബാല്യം പദ്ധതി നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർ) തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്നു. എം.എസ്.ഡബ്യൂ/ എം.എ സോഷ്യോളജി ആണ് യോഗ്യത. കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായം: ഓഗസ്റ്റ് 1, 2022ന് 40 വയസ് കവിയരുത്. പ്രതിമാസ വേനം: 20,000. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.wcd.kerala.gov.in സന്ദർശിക്കുക.

ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ; 31 വരെ അപേക്ഷിക്കാം
ആലപ്പുഴ: എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജില്‍ ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കേറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി. ഓഗസ്റ്റ് 31. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം- 695 033. ഫോണ്‍: 0471 2325101, 9846033001, 9961343322. ഇ-മെില്‍: keralasrc@gmail.com.