എട്ട് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരെയും 27 പ്രോജക്ട് മോട്ടിവേറ്റര്‍മാരെയും താത്കാലികമായി നിയമിക്കുന്നു. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  

തിരുവനന്തപുരം: കോവളം-ബേക്കല്‍ ഉള്‍നാടന്‍ ജലപാതയുമായി ബന്ധപ്പെട്ട് ജില്ലയില്‍ കോവളം മുതല്‍ വര്‍ക്കല വരെയുള്ള ഭാഗത്തെ റ്റി.എസ് കനാലിന്റെ ഇരുകരകളിലും താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയില്‍ മാറ്റി പാര്‍പ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി എട്ട് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരെയും 27 പ്രോജക്ട് മോട്ടിവേറ്റര്‍മാരെയും താത്കാലികമായി നിയമിക്കുന്നു. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 22 ന് മുന്‍പായി മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം സ്വയം തയ്യാറാക്കിയ അപേക്ഷ സമര്‍പ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിലാസം-ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കമലേശ്വരം, മണക്കാട് പി.ഒ, തുരുവനന്തപുരം-695 009. ഫോണ്‍- 0471-2450773.

ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രാറെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നഴ്‌സിംഗ് കോളേജിലെ പ്രിൻസിപ്പൽ / പ്രൊഫസർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം നവംബർ 29 വൈകിട്ട് അഞ്ചിനകം രജിസ്ട്രാർ, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.