Asianet News MalayalamAsianet News Malayalam

കൈറ്റ് വിക്ടേഴ്സിൽ പ്ലസ് ടൂ ക്ലാസുകൾ ശനിയാഴ്ച അവസാനിക്കും; പത്ത്, പ്ലസ് ടൂ റിവിഷൻ ക്ലാസ് ഞായർ മുതൽ

തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ രാവിലെ ഓരോ ക്ലാസുകളായാണ് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണം.

ten and plus two revision class starts from sunday
Author
Trivandrum, First Published Jan 28, 2021, 3:18 PM IST

തിരുവനന്തപുരം: ജൂണ്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിലൂടെ ആരംഭിച്ച ഫസ്റ്റ്ബെൽ ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ്ടു ക്ലാസുകളുടെ സംപ്രേഷണം ശനിയാഴ്ച (ജനുവരി 30) പൂര്‍ത്തിയാകും. പൊതുപരീക്ഷ ലക്ഷ്യമാക്കി രണ്ട് മുതല്‍ നാല് വരെ എപ്പിസാഡുകളുള്ള പത്ത്, പ്ലസ്ടു ക്ലാസുകളുടെ റിവിഷന്‍ ക്ലാസുകള്‍ ഞായറാഴ്ച (ജനുവരി 31) മുതല്‍ സംപ്രേഷണം ആരംഭിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ രാവിലെ ഓരോ ക്ലാസുകളായാണ് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണം.

ക്ലാസുകള്‍ എപ്പിസോഡുകള്‍ തിരിച്ച് firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാണ്. ഇതിനു പുറമെ പ്ലസ്ടു പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ ഉള്‍പ്പെടുന്ന എപ്പിസോഡുകളും ഓരോ എപ്പിസോഡിലേയും ഫോക്കസ് ഏരിയയുടെ സമയദൈര്‍ഘ്യവും പോര്‍ട്ടലില്‍ ലഭ്യമാക്കും. കുട്ടികള്‍ക്ക് പരീക്ഷയ്ക്കായി ഫോക്കസ് ഏരിയയിലുള്ള പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ കാണുന്നതിനായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
മൊത്തം ക്ലാസുകളുടെ സമയക്രമത്തിലും തിങ്കളാഴ്ച മുതല്‍ മാറ്റമുണ്ട്. 

അംഗനവാടി കുട്ടികള്‍ക്കുള്ള കിളിക്കൊഞ്ചല്‍ ഇനി തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 11 മണിക്കായിരിക്കും. പ്ലസ് വൺ കുട്ടിള്‍ക്ക് ഈ ദിവസങ്ങളില്‍ 7 ക്ലാസുകളുണ്ടായിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇനി പ്ലസ് വൺകാർക്ക് കൂടുതല്‍ ക്ലാസുകള്‍ സംപ്രേഷണം
ചെയ്യും. പത്താം ക്ലാസിന്റെ സംപ്രേഷണം ജനുവരി 17-ന് പൂര്‍ത്തിയാക്കിയിരുന്നു. സമയക്രമവും ക്ലാസുകളും തുടര്‍ച്ചയായി ഫസ്റ്റ്ബെൽ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും.

Follow Us:
Download App:
  • android
  • ios