Asianet News MalayalamAsianet News Malayalam

സിലബസിന് വികാരങ്ങളെ വ്രണപ്പെടുത്താത്ത ഉള്ളടക്കം ഉണ്ടായിരിക്കണമെന്ന് ദില്ലി യൂണിവേഴ്സിറ്റി

ഒരു ഭാഷാപഠനത്തിന്റെ ഭാ​ഗമായ സാഹിത്യ രചനയുടെ ഉള്ളടക്കം ഏതെങ്കിലും വ്യക്തിയുടെ വികാരങ്ങളെ വ്രണപ്പെടുത്താത്തതും നമ്മുടെ സമൂഹത്തിന്റെ യഥാർത്ഥ ചിത്രം ഉൾക്കൊള്ളുന്നതുമായിരിക്കണം. യൂണിവേഴ്സിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

The University of Delhi says courses should have content that does not hurt emotions
Author
Delhi, First Published Aug 27, 2021, 7:41 PM IST

ദില്ലി: തമിഴ്, ദളിത് എഴുത്തുകാരായ ഭാമ ഫൗസ്റ്റീന സൂസൈരാജ്, സുകീർത്തന റാണി, ബം​ഗാളി എഴുത്തുകാരിയായ മഹാശ്വേതാ ദേവി എന്നിവരുടെ രചനകൾ ബിഎ ഇം​ഗ്ലീഷ് സിലബസിൽ നിന്നും ഒഴിവാക്കിയ സംഭവത്തെ ന്യായീകരിച്ച് ദില്ലി യൂണിവേഴ്സിറ്റി. ജനാധിപത്യ പ്രകിയയിലൂടെയാണ് സിലബസ് അം​ഗീകരിക്കപ്പെട്ടതെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു. ഒരു ഭാഷാപഠനത്തിന്റെ ഭാ​ഗമായ സാഹിത്യ രചനയുടെ ഉള്ളടക്കം ഏതെങ്കിലും വ്യക്തിയുടെ വികാരങ്ങളെ വ്രണപ്പെടുത്താത്തതും നമ്മുടെ സമൂഹത്തിന്റെ യഥാർത്ഥ ചിത്രം ഉൾക്കൊള്ളുന്നതുമായിരിക്കണം. യൂണിവേഴ്സിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

ബിഎ (ഓണേഴ്സ്) ഇം​ഗ്ലീഷ് കോഴ്സിൽ നിന്ന് മഹാശ്വേതാ ദേവിയുടെ ദ്രൗപദി, സുകീർത്തനറാണിയുടെ മൈ ബോഡി, സൂസൈരാജിന്റെ എന്നീ മൂന്ന് പാഠങ്ങൾ നീക്കം ചെയ്തതിന്റെ പേരിൽ ദില്ലി യൂണിവേഴ്സിറ്റി വിമർശനം നേരിട്ടിരുന്നു. സർവ്വകലാശാലയിലെ അക്കാദമിക് കൗൺസിലിലെ 15 അം​ഗങ്ങൾ ഈ നീക്കത്തെ എതിർത്ത് രം​ഗത്തെത്തിയിരുന്നു. പാഠ്യപദ്ധതി പരമാവധി നശിപ്പിച്ചു എന്നാണ് അക്കാദമിക് കൗൺസിൽ അം​ഗങ്ങൾ കുറ്റപ്പെടുത്തിയത്. 

ദളിതർ, ആദിവാസികൾ, സ്ത്രീകൾ, ലൈം​ഗിക ന്യൂനപക്ഷങ്ങൾ, എന്നിവരുടെ പ്രാതിനിധ്യത്തെ എല്ലായ്പ്പോഴും മുൻവിധിയോടെയാണ് മേൽനോട്ട സമിതി സമീപിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി. അതേ സമയം ദേശീയ, അന്തർദ്ദേശീയ പ്രശസ്തി നേടിയവരുടെ രചനകൾ, ജാതിയോ മതമോ വർണ്ണമോ പരി​ഗണിക്കാതെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് സർവ്വകലാശാല മേൽനോട്ട സമിതിയുടെ ന്യായീകരണം. 

ഇന്ത്യൻ സൈന്യത്തെ മോശമായി ചിത്രീകരിക്കുകയും  ലൈം​ഗിക ഉള്ളടക്കം കൂടുതലായി ഉള്ളതുകൊണ്ടുമാണ് ഈ പാഠഭാ​ഗങ്ങൾ സിലബസിൽ നിന്നും നീക്കം ചെയ്തതെന്ന് പേര് വെളിപ്പെടുത്താൻ തയ്യാറാത്ത സർവ്വകലാശാല ഉദ്യോ​ഗസ്ഥൻ പറഞ്ഞതായി ദ്  പ്രിന്റ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. സമിതി തീരുമാനത്തിനെതിരെ അധ്യാപക സംഘടനകളും വിമർശനമുയർത്തിയിട്ടുണ്ട്. 


 

Follow Us:
Download App:
  • android
  • ios