Asianet News MalayalamAsianet News Malayalam

ഭിന്നശേഷി കുട്ടികൾക്കായി 'തേൻകൂട്'; പഠന പിന്തുണ ഉറപ്പാക്കുന്ന പുതിയ സാങ്കേതിക വിദ്യ

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പഠന പിന്തുണ ഉറപ്പാക്കാൻ എസ്.സി.ഇ.ആർ.ടി യുടെ മേൽനോട്ടത്തിൽ വികസിപ്പിച്ച 'തേൻകൂട്' സാങ്കേതിക വിദ്യ ഉദ്ഘാടനം ചെയ്തു. 
 

thenkoodu new project for differently abled students
Author
Trivandrum, First Published Jul 9, 2020, 9:17 AM IST

തിരുവനന്തപുരം: ബഡ്‌സ് സ്‌കൂൾ ഉൾപ്പെടെ കേന്ദ്ര/സംസ്ഥാന സർക്കാർ ഗ്രാൻറിൽ പ്രവർത്തിക്കുന്ന ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സവിശേഷമായ വിദ്യാലയങ്ങളിൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പഠന പിന്തുണ ഉറപ്പാക്കാൻ എസ്.സി.ഇ.ആർ.ടി യുടെ മേൽനോട്ടത്തിൽ വികസിപ്പിച്ച 'തേൻകൂട്' സാങ്കേതിക വിദ്യ ഉദ്ഘാടനം ചെയ്തു. 

പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെ പദ്ധതിക്ക് തുടക്കമിട്ടു. ഏതു പരിമിതിയും അക്കാദമിക മികവിന് തടസ്സമല്ലെന്നും പാർശ്വവത്കരണ സാധ്യതയുള്ളവരെ പ്രത്യേകം ശ്രദ്ധിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios