റെയില്‍വേയുടെ വിവിധ സോണുകളിലായി അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ആകെ 9439 ഒഴിവുകളുണ്ട്.  ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റും പത്താം ക്ലാസ് വിജയവും ആണ് യോ​ഗ്യത.

ദില്ലി: റെയില്‍വേയുടെ (Railway) വിവിധ സോണുകളിലായി അപ്രന്റിസ്ഷിപ്പിന് (Aprentice) അപേക്ഷ ക്ഷണിച്ചു. ആകെ 9439 ഒഴിവുകളുണ്ട്. ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റും പത്താം ക്ലാസ് വിജയവും ആണ് യോ​ഗ്യത. പ്രായം 15 - 24 വയസ്സ്. സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും. സൗത്ത് സെന്‍ട്രല്‍ റെയില്‍വേ - 4103, വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ - 2226 എന്നിങ്ങനെയാണ് ഒഴിവുകൾ. 

സെക്കന്തരാബാദ് ആസ്ഥാനമായുള്ള സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 4103 അപ്രന്റിസ് ഒഴിവുകളാണുള്ളത്. വിവിധ വര്‍ക്‌ഷോപ്പുകളിലുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാനുളള അവസാന തീയതി നവംബര്‍ മൂന്ന്. വിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.scr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ജബല്‍പുര്‍ ആസ്ഥാനമായുള്ള വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 2226 അപ്രന്റിസ് ഒഴിവുകളുണ്ട്. നവംബർ പത്തിന് മുമ്പ് അപേക്ഷിക്കണം. www.wcr.indianrailways.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

കര്‍ണാടകയിലെ ഹുബ്ബള്ളി ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ 904 അപ്രന്റിസ് അവസരം. നവംബര്‍ മൂന്ന് ആണ് അവസാന തീയതി. വിവരങ്ങള്‍ക്കും അപേക്ഷിക്കാനും: www.swr.indianrailways.gov.in കാണുക. പട്‌ന ആസ്ഥാനമായുള്ള ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 2206 അപ്രന്റിസ് ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവസാന തീയതി നവംബര്‍ 5. വിവരങ്ങള്‍ക്കും അപേക്ഷിക്കാനും: www.ecr.indianrailways.gov.in സന്ദര്‍ശിക്കാം