Asianet News MalayalamAsianet News Malayalam

TUV Rheinland NIFE|മികച്ച ശമ്പളത്തിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്നവരാണോ? അറിഞ്ഞിരിക്കാം ഈ കോഴ്സുകളെ പറ്റി

മുപ്പത് വർഷത്തെ പാരമ്പര്യമുള്ള  ജർമ്മൻ കമ്പനിയായ  TÜV Rheinland NIFE Academy ലോകമെമ്പാടും അറുപത്തിയാറ് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. 

TUV Rheinland NIFE Academy courses
Author
Kochi, First Published Nov 18, 2021, 4:21 PM IST

മികച്ച ശമ്പളമുള്ള സുരക്ഷിതമായ ഒരു ജോലി നേടുക എന്നത്  പഠനം കഴിയുന്ന എല്ലാവരുടെയും ലക്ഷ്യമാണ്. എന്നാൽ പലപ്പോഴും  ജോലി സാധ്യതയുള്ള മികച്ച കോഴ്സുകൾ തെരഞ്ഞെടുക്കാൻ പലർക്കും സാധിക്കാറില്ല. ഇവിടെയാണ് ഫയർ & സേഫ്റ്റി, ലിഫ്റ്റ് ടെക്നോളജി, ഫൈബർ ഒപ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ ഇന്ത്യയിലും വിദേശത്തും ഏറ്റവും മികച്ച ജോലി ലഭിക്കുന്ന കോഴ്സുകൾ ഒരുക്കുന്ന TÜV Rheinland NIFE Academy മാതൃകയാവുന്നത്. ദിനം പ്രതി വളർന്നുകൊണ്ടിരിക്കുന്ന വ്യവസായവൽക്കരണം, നഗരവൽക്കരണം മുതലായ മേഖലകളിലെല്ലാം മികച്ച തൊഴിൽ സാധ്യതയുള്ള രംഗങ്ങളാണിവ. വ്യവസായരംഗത്തും മറ്റ് മേഖലകളിലും ഇത്തരം ജോലികൾക്ക്  യോഗ്യതയും പരിശീലനവും സിദ്ധിച്ച പ്രൊഫഷനലുകളുടെ ആവശ്യകത മറ്റൊരു കാലത്തുമില്ലാത്ത വിധം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു . ഓയിൽ കമ്പനികൾ, ഓട്ടോമൊബൈൽ കമ്പനികൾ, നിർമ്മാണ മേഖല  തുടങ്ങിയ ഇടങ്ങളിലെല്ലാം ഫയർ & സേഫ്റ്റി പ്രൊഫണലുകൾക്ക് മികച്ച അവസരങ്ങളാണുളളത്. സ്വകാര്യമേഖലയിലെന്നതുപോലെ ഗവണ്‍മെന്റ് സെക്ടറിലും ഒട്ടേറെ ജോലി സാധ്യതകളുള്ളതിനാൽ തന്നെ ഈ മേഖലയിലേയ്ക്ക് എത്താൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പരിശീലനം നേടാവുന്ന സ്ഥാപനമാണ്  TÜV Rheinland NIFE Academy. അന്തർദേശിയ നിലവാരത്തിൽ ഏറ്റവും മികച്ച വിദ്യാഭ്യാസവും പരിശീലനവുമാണ് TÜV Rheinland NIFE Academy വിദ്യാർത്ഥികൾക്ക് നൽകുന്നത്.

TUV Rheinland NIFE Academy courses

മുപ്പത് വർഷത്തെ പാരമ്പര്യമുള്ള  ജർമ്മൻ കമ്പനിയായ  TÜV Rheinland NIFE Academy ലോകമെമ്പാടും അറുപത്തിയാറ് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. കേന്ദ്രസർക്കാരിന്റെ National skill developmentന്റെ പാർട്ണർ കൂടിയാണ് ഇവർ എന്നത് അക്കാദമിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു. വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകുവാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു എന്നതാണ് TÜV Rheinland NIFE Academyയെ മറ്റ് സ്ഥാപനങ്ങളിൽ നിന്ന്  വേറിട്ട് നിർത്തുന്നത്. ഷിപ്പിംഗ്, നിർമ്മാണം, ഓയിൽ ആൻഡ് ഗ്യാസ് എന്നിങ്ങിനെ വിവിധ രംഗങ്ങളിൽ പരിചയ സമ്പത്തുള്ള അധ്യാപകരുടെ കീഴിലാണ് പരിശീലനം.  കൂടാതെ സേഫ്റ്റി നിയമങ്ങൾ, വർക്ക് പെർമിറ്റ്, ഫയർ പ്രൊട്ടക്ഷൻ സിസ്റ്റം, അലാം സിസ്റ്റം തുടങ്ങിയവയെ പറ്റിയെല്ലാം ഏറ്റവും മികച്ച ക്ലാസുകളാണ് ഇവിടെ വിദ്യാർത്ഥികൾക്ക്  ലഭിക്കുന്നത്. ഇതോടൊപ്പം ഇന്റർവ്യൂ വിജയകരമായി പാസ്സാകുന്നതിനും ജോലി നേടുന്നതിനും ഏറെ ആവശ്യമായ പേഴ്സണാലിറ്റി ഡവലപ്പ്മെന്റ്റ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , ഇന്റർവ്യൂ സ്കിൽസ് എന്നിവയിലും പ്രത്യേക ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. അതിനാൽ തന്നെ വിദേശ രാജ്യങ്ങളിലെ ഇന്റർവ്യൂകളിൽ പങ്കെടുക്കുമ്പോൾ ഏറ്റവും മികച്ച രീതിയിൽ വിജയം കൈവരിക്കാനും വിദ്യാർത്ഥികൾക്ക് സാധിക്കുന്നു.

TUV Rheinland NIFE Academy courses

കേവലം പഠനം എന്നതിനപ്പുറം വിദ്യാർത്ഥികൾക്ക് തൊഴിൽ ഉറപ്പാക്കുന്നു എന്നതും TÜV Rheinland NIFE Academyയുടെ പ്രത്യേകതയാണ്. ഇതിനായി placement assistance സെല്ലും ഇവിടെ ഒരുക്കിയിട്ടുണ്ട്. പഠനകാലത്ത് തന്നെ മികച്ച തൊഴിലവസരം ഉറപ്പാക്കാൻ TÜV Rheinland NIFE Academyയുടെ placement assistance സെല്ലിലൂടെ വിദ്യാർത്ഥികൾക്ക് സാധിക്കുന്നു. കൂടാതെ പഠന ശേഷം എത്ര വർഷം കഴിഞ്ഞാലും ജോലി നേടുന്നതിന് placement assistance ലഭിക്കും എന്നത് മറ്റു അക്കാദമികളിൽ നിന്ന്  TÜV Rheinland NIFE Academyയെ വേറിട്ട് നിർത്തുന്നു. ഫയർ & സേഫ്റ്റി, ലിഫ്റ്റ് ടെക്നോളജി, ഫൈബർ ഒപ്റ്റിക്സ് തുടങ്ങിയ രംഗങ്ങളിൽ മികച്ച പ്രൊഫണലുകളാവാൻ ഏറ്റവും മികച്ച പരിശീലനവും അവസരവും തന്നെയാണ് TÜV Rheinland NIFE Academy വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്.

കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്ക് 

Follow Us:
Download App:
  • android
  • ios