Asianet News MalayalamAsianet News Malayalam

38 സർവ്വകലാശാലകൾക്ക് ഓൺലൈൻ ബിരുദ, ബിരുദാനന്തര ക്ലാസിന് യുജിസി അനുമതി

രാജ്യത്ത് 13 സംസ്ഥാന സർവകലാശാലകൾ,15 ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍, 3 കേന്ദ്ര സർവകലാശാലകൾ ഒപ്പം മൂന്ന് സ്വകാര്യ സർവ്വകലാശാലകൾക്കും ഓൺലൈനായി ബിരുദ ബിരുദാനന്തര കോഴ്സുകൾ നടത്താൻ യുജിസി അനുമതിയുണ്ട്.

UGC approves online undergraduate and postgraduate classes for 38 universities
Author
Trivandrum, First Published Jul 1, 2021, 9:50 AM IST

ദില്ലി: രാജ്യത്തെ 38സർവ്വകലാശാലകൾക്ക് ഓൺലൈൻ ബിരുദ ബിരുദാനന്തര ക്ലാസുകൾ നടത്താൻ യുജിസി അനുമതി. കൊവിഡ്സാഹചര്യത്തിൽ വിദ്യാഭ്യാസ മേഖലയിലുണ്ടായ പ്രതിസന്ധി ഒഴിവാക്കണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. വിദ്യാർത്ഥികൾക്കും,പ്രൊഫഷണലുകൾക്കും ഗുണകരമായ പുതിയകാല കോഴ്സുകളും ഇതോടെ പ്രധാന സർവ്വകലാശാലകളിൽ ലഭ്യമായി തുടങ്ങി.

വാക്സിനേഷൻ പൂർത്തിയാക്കി കോളേജുകളിലേക്ക് വിദ്യാർത്ഥികൾ എപ്പോൾ എത്തുമെന്നതിൽ വ്യക്തതയില്ല. ഇതോടെ സംസ്ഥാനത്തും ഓൺലൈൻ കോഴ്സുകളെപ്പറ്റിയുള്ള അന്വേഷണം സജീവമായി. രാജ്യത്ത് 13 സംസ്ഥാന സർവകലാശാലകൾ,15 ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍, 3 കേന്ദ്ര സർവകലാശാലകൾ ഒപ്പം മൂന്ന് സ്വകാര്യ സർവ്വകലാശാലകൾക്കും ഓൺലൈനായി ബിരുദ ബിരുദാനന്തര കോഴ്സുകൾ നടത്താൻ യുജിസി അനുമതിയുണ്ട്.

കേന്ദ്ര സര്‍വകലാശാലകളിൽ ജാമിയ മിലിയ ഇസ്‌ലാമിയ എജ്യൂക്കേഷന്‍, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഷയങ്ങളിലും ജെഎൻയു സംസ്‌കൃതത്തില്‍ എംഎയും ഓൺലൈനായി നൽകും. സിംബയോസിസ് സർവ്വകലാശാലയും ഒപ്പം ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്കും ഈ രീതിയിൽ ഓൺലൈൻ കോഴ്സ് തുടങ്ങാൻ അനുമതിയുണ്ട്. കൊവിഡ് സാഹചര്യത്തിൽ സുരക്ഷിതമായ രീതി ഒപ്പം ചിലവും കുറവ്. ഇതോടെ വിദ്യാർത്ഥികളിൽ ഓൺലൈൻ കോഴ്സുകൾക്കായി താത്പര്യം കൂടി വരികയാണ്. കഴിഞ്ഞ അധ്യയന വർഷത്തിൽ കിട്ടിയ അപേക്ഷകൾ പരിഗണിച്ചാണ് സർവ്വകലാശാലകളെ യുജിസി തെരഞ്ഞെടുത്തത്. നാക് അല്ലെങ്കിൽ NIRF റാങ്കിംഗ് ആയിരുന്നു മാനദണ്ഡം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios