30 ദിവസം നീണ്ടുനിൽക്കുന്ന യു.ജി.സി പരീക്ഷാ പരിശീലനം മെയ് രണ്ടാം വാരം ആരംഭിക്കുമെന്ന് സംസ്കൃത സർവ്വകലാശാല അറിയിച്ചു. ദിവസവും 2 മണിക്കൂര്‍ ഓൺലൈനായാണ് പരിശീലനം നടക്കുക.
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ പേപ്പർ - ഒന്നിനായി സംഘടിപ്പിക്കുന്ന യു.ജി.സി പരീക്ഷാ പരിശീലനം മെയ് രണ്ടാം വാരം ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. 30 ദിവസമാണ് പരിശീലനം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
ഓൺലൈനായി നടത്തുന്ന പരിശീലനം ദിവസവും രണ്ട് മണിക്കുറായിരിക്കും. ആയിരം രൂപയാണ് പരിശീലന ഫീസ്. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് 500/- രൂപ മതിയാകും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 10. ഗൂഗിൾ ഫോം ലിങ്ക് വഴി അപേക്ഷിക്കണം. https://forms.gle/C 66L9KD4NK4WZ9hx7. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9048969806.
