പരീക്ഷയുടെ വിശദമായ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും. 

ദില്ലി: യുജിസി നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി. ജൂലൈ, ആ​ഗസ്റ്റ് മാസങ്ങളിൽ പരീക്ഷ നടക്കും. ജൂലൈ 8, 9, 11, 12 തീയതികളിലും ഓഗസ്റ്റ് 12, 13, 14 തീയതികളിലും പരീക്ഷ നടക്കുമെന്ന് എൻടിഎ അറിയിച്ചു. പരീക്ഷയുടെ വിശദമായ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും. പരീക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി എൻ‌ടി‌എ വെബ്‌സൈറ്റ്(കൾ) www.nta.ac.in, https://ugcnet.nta.nic-ൽ പതിവായി സന്ദർശിക്കാൻ ഉദ്യോഗാർത്ഥികളോട് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി നിർദ്ദേശിക്കുന്നു. എന്തെങ്കിലും ചോദ്യങ്ങൾക്കോ/വ്യക്തതകൾക്കോ ​​വേണ്ടി, ഉദ്യോഗാർത്ഥികൾക്ക് NTA ഹെൽപ്പ് ഡെസ്‌കിൽ 011 40759000 എന്ന നമ്പറിൽ വിളിക്കാം അല്ലെങ്കിൽ ugcnet@nta.ac.in എന്ന വിലാസത്തിൽ NTA-ലേക്ക് എഴുതാം.

Scroll to load tweet…