ദില്ലി: കൊവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വൈസ് ചാന്‍സിലര്‍മാരോടും പ്രിന്‍സിപ്പാള്‍മാരോടും അഭ്യര്‍ത്ഥിച്ച് യു.ജി.സി. ഇതിന്റെ ഭാഗമായി എല്ലാ ജീവനക്കാരുടേയും ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും യു.ജി.സി ചെയര്‍മാന്‍ പ്രൊഫ. ഡി.പി. സിങ് പറഞ്ഞു. 

കോവിഡ് രോഗ ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടമയാണെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. കൊവിഡ് 19 വ്യാപനത്തിനെതിരെ പോരാടാൻ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കർശനമായ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനൊടൊപ്പം വീട്ടിൽ സുരക്ഷിതരായി ഇരിക്കാനാണ് അധികൃതരുടെ ആഹ്വാനം.