ചൈനയിലെ ചില സർവകലാശാലകൾ പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഇപ്പോഴത്തെയും അടുത്ത അധ്യയന വർഷത്തേക്കുമുള്ള ഡിഗ്രി കോഴ്സുകളിലേക്ക് അടക്കം പ്രവേശനം നടത്തുകയാണ്

ദില്ലി: ചൈനീസ് സർവകലാശാലകളിലെ കോഴ്‌സുകൾ തെരഞ്ഞെടുക്കുന്നത് ജാഗ്രതയോടെ വേണമെന്ന് യുജിസി മുന്നറിയിപ്പ്. യുജിസി ചെയർമാൻ എം ജഗദീഷ് കുമാറാണ് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയത്. കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ ചൈനയിലേക്ക് ഇപ്പോൾ യാത്ര സാധ്യമല്ല. അതേസമയം ചൈനയിൽ പല ഓൺലൈൻ കോഴ്‌സുകൾക്കും യുജിസി അംഗീകാരമില്ല. യുജിസിയുടെ മുൻകൂർ അംഗീകാരമില്ലാതെ ഓൺലൈൻ ക്ലാസുകളിൽ ചേരരുതെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. 

Scroll to load tweet…

ചൈനയിലെ ചില സർവകലാശാലകൾ പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഇപ്പോഴത്തെയും അടുത്ത അധ്യയന വർഷത്തേക്കുമുള്ള ഡിഗ്രി കോഴ്സുകളിലേക്ക് അടക്കം പ്രവേശനം നടത്തുകയാണ്. എന്നാൽ 2020 നവംബർ മുതൽ ചൈന പുതിയ വീസ അനുവദിക്കുന്നില്ല. ഇന്ത്യാക്കാരായ വലിയ വിഭാഗം വിദ്യാഗാർത്ഥികൾ ചൈനയിൽ നിന്ന് കൊവിഡ് വ്യാപനത്തെ തുടർന്ന് തിരിച്ചെത്തിയെങ്കിലും അവർക്ക് മടങ്ങിപ്പോകാൻ കഴിഞ്ഞിട്ടില്ല. ചൈനയിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചിട്ടില്ല. 

Scroll to load tweet…

ഓൺലൈൻ വഴി മാത്രം അഭ്യസിക്കുന്ന കോഴ്സുകൾക്ക് യുജിസിയോ എഐസിടിഇയോ മുൻകൂർ അനുമതിയില്ലാതെ അംഗീകാരം നൽകുന്നില്ല. അതിനാൽ ചൈനയിലെ കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ ജാഗ്രത പാലിക്കണം. അങ്ങിനെയെങ്കിൽ ഭാവിയിൽ തൊഴിലും ഉന്നത വിദ്യാഭ്യാസത്തിനും ശ്രമിക്കുമ്പോൾ തടസങ്ങളുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.