Asianet News MalayalamAsianet News Malayalam

യു.പി.എസ്.സി, എസ്.എസ്.സി പരീക്ഷാ തീയതികള്‍ അടുത്തയാഴ്ച പ്രഖ്യാപിക്കാന്‍ സാധ്യത

കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച യു.പി.എസ്.സി, എസ്.എസ്.സി പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. 

upsc and ssc exam dates may be announced in next week
Author
Delhi, First Published May 30, 2020, 10:28 AM IST

ദില്ലി: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച യു.പി.എസ്.സി, എസ്.എസ്.സി പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. നേരത്തെ പുതുക്കിയ പരീക്ഷാക്കലണ്ടര്‍ ജൂണ്‍ 5-ന് പ്രഖ്യാപിക്കുമെന്ന് യു.പി.എസ്.സിയും പരീക്ഷാത്തീയതികള്‍ പുനര്‍നിശ്ചയിക്കാനായി ജൂണ്‍ 1-ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് എസ്.എസ്.സിയും അറിയിച്ചിരുന്നു.

സിവില്‍ സര്‍വീസസ്, ഇക്കണോമിക് സര്‍വീസസ്, മെഡിക്കല്‍ സര്‍വീസസ്, സി.എ.പി.എഫ് , എന്‍.ഡി.എ ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ യു.പി.എസ്.സി മാറ്റി വെച്ചിട്ടുണ്ട്. ജൂനിയര്‍ എന്‍ജിനീയര്‍, കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍, കംബൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍, സ്‌റ്റെനോഗ്രാഫര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് എസ്.എസ്.സി മാറ്റി വെച്ചിട്ടുള്ളത്. കമ്മീഷനുകള്‍ക്ക് 2020-ലെ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ ഒന്നുപോലും നടത്തായിട്ടില്ല. പുതുക്കിയ പരീക്ഷാ വിവരങ്ങള്‍ യു.പി.എസ്.സിയുടെ upsc.gov.in എന്ന വെബ്‌സൈറ്റിലും എസ്.എസ്.സിയുടേത് ssc.nic.in-ലും പ്രസിദ്ധീകരിക്കും.

Follow Us:
Download App:
  • android
  • ios