Asianet News MalayalamAsianet News Malayalam

UPSC : സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് എംപ്ലോയ്‌മെന്റ് ഓഫീസർ; യുപിഎസ്‍സി ഒഴിവുകൾ

സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് എംപ്ലോയ്‌മെന്റ് ഓഫീസർ, സബ് റീജണൽ എംപ്ലോയ്‌മെന്റ് ഓഫീസർ/ഓഫീസർ, അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദം) എന്നീ തസ്തികകളിലെ നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. 

UPSC invited applications for many posts
Author
Delhi, First Published Jan 29, 2022, 3:30 PM IST

ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് എംപ്ലോയ്‌മെന്റ് ഓഫീസർ, സബ് റീജണൽ എംപ്ലോയ്‌മെന്റ് ഓഫീസർ/ഓഫീസർ, അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദം) എന്നീ തസ്തികകളിലെ നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. 14 തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് UPSC യുടെ ഔദ്യോഗിക സൈറ്റായ upsc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഫെബ്രുവരി 10 വരെയാണ്.

സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: 8, അസിസ്റ്റന്റ് എംപ്ലോയ്‌മെന്റ് ഓഫീസർ: 1, സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ/ഓഫീസർ: 1,  അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദം): 4 എന്നിങ്ങനെയാണ് ഒഴിവുകളുടെ വിശദാംശങ്ങൾ. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: 35 വയസ്സ്, അസിസ്റ്റന്റ് എംപ്ലോയ്‌മെന്റ് ഓഫീസർ: 35 വയസ്സ്, സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ/ഓഫീസർ: 30 വയസ്സ്, അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദം): 45-50 വയസ്സ് എന്നിങ്ങനെയാണ് പ്രായപരിധി. 

അപേക്ഷകർ 25 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്.  ഒന്നുകിൽ എസ്ബിഐയുടെ ഏതെങ്കിലും ശാഖയിൽ പണമായി അല്ലെങ്കിൽ എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റർ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ഫീസടക്കാവുന്നതാണ്. ഏതെങ്കിലും സമുദായത്തിലെ SC/ST/PwBD/വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോ​ഗ്യത  UPSC Detailed Notification ഈ ലിങ്കിൽ പരിശോധിക്കാവുന്നതാണ്. 
 

Follow Us:
Download App:
  • android
  • ios