Asianet News MalayalamAsianet News Malayalam

ജൂനിയർ ടെക്നിക്കൽ ഓഫീസർ, അസിസ്റ്റന്റ് ഡയറക്ടർ; യു.പി.എസ്.സി പുതിയ 249 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

 ജൂനിയർ ടെക്നിക്കൽ ഓഫീസർ, അസിസ്റ്റന്റ് ഡയറക്ടർ, സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, ഡേറ്റാ പ്രോസസിംഗ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്.

UPSC invited applications in many posts
Author
Delhi, First Published Jan 27, 2021, 1:26 PM IST

ദില്ലി: യു.പി.എസ്.സി പുതിയ ഒഴിവുകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. 249 ഒഴിവുകളാണുള്ളത്. ഫെബ്രുവരി 11 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ജൂനിയർ ടെക്നിക്കൽ ഓഫീസർ, അസിസ്റ്റന്റ് ഡയറക്ടർ, സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, ഡേറ്റാ പ്രോസസിംഗ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്.

ജൂനിയർ ടെക്നിക്കൽ ഓഫീസർ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, ഡാറ്റാ പ്രോസസിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. അസിസ്റ്റന്റ് ഡയറക്ടർ (ഫിഷിംഗ് ഹാർബർ)- 35 വയസ്, ലക്ചറർ- 35 വയസ്, സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രൊഫസർ -40 വയസ്, എന്നിങ്ങനെയാണ് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്.

അപേക്ഷിക്കുന്നതിന് മുന്നോടിയായി യു.പി.എസ്.സിയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാരനം നന്നായി വായിച്ചു മനസ്സിലാക്കണം. ജനറൽ വിഭാഗത്തിനും ഒ.ബി.സിക്കാർക്കും 25 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് ഫീസില്ല. എസ്.ബി.ഐ ബ്രാഞ്ച് വഴി നേരിട്ടോ ഓൺലൈൻ ബാങ്കിങ് വഴിയോ വിസ/ മാസ്റ്റർ കാർഡ്/ ഡെബിറ്റ് കാർഡ് വഴിയോ ഫീസടയ്ക്കാം. ഓൺലൈൻ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യും. ഇവരെ അഭിമുഖത്തിന് വിളിക്കും. തെരഞ്ഞെടുക്കപ്പെടുന്നവരെ പ്രൊബേഷൻ വ്യവസ്ഥയിൽ നിയമിക്കും. അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsconline.nic.in സന്ദർശിക്കുക.
 

Follow Us:
Download App:
  • android
  • ios