Asianet News MalayalamAsianet News Malayalam

യുപിഎസ്‍സി 2021 ലെ പരീക്ഷാ കലണ്ടർ പുറത്തിറക്കി; സിവിൽ സർവ്വീസ് പ്രിലിമിനറി ജൂൺ 27 ന്

സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ ജൂൺ 27-നും മെയിൻ സെപ്റ്റംബർ 9 മുതൽക്കും നടക്കും.

UPSCpublished exam calendar 2021
Author
Delhi, First Published Aug 19, 2020, 8:31 AM IST


ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2021-ലെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ ജൂൺ 27-നും മെയിൻ സെപ്റ്റംബർ 9 മുതൽക്കും നടക്കും. ഫെബ്രുവരി 10 മുതൽ മാർച്ച് 2 വരെ അപേക്ഷിക്കാനുള്ള സമയം നൽകും. സി.എ.പി.എഫ് ഓഗസ്റ്റ് 8-നും എൻ.ഡി.എ & നേവൽ അക്കാദമി പരീക്ഷ ഏപ്രിൽ 18നും സെപ്റ്റംബർ 5-നും നടക്കും. ഫെബ്രുവരി 7-നും നവംബർ 14-നുമാണ് സി.ഡി.എസ് പരീക്ഷകൾ നടക്കുക.

പ്രധാന പരീക്ഷകളുടെ തീയതികൾ

സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമാൻഡന്റ് - മാർച്ച് 14
ഇക്കണോമിക് സർവീസ്/ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷ - ജൂലായ് 16
കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷ - ഓഗസ്റ്റ് 29
മറ്റു പരീക്ഷകളുടെ തീയതിയും അപേക്ഷിക്കാനുള്ള സമയപരിധിയും അറിയാനായി www.upsc.gov.in-ൽ പ്രസിദ്ധീകരിച്ചിട്ടുള്ള പരീക്ഷാ കലണ്ടർ കാണുക.

Follow Us:
Download App:
  • android
  • ios