ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സില്‍ വിവിധ പ്രോജക്ടുകളിലും സോഫ്റ്റ്‌വേര്‍ ഡിവിഷനിലുമായി 145 എന്‍ജിനീയര്‍ ഒഴിവ്. കരാര്‍ നിയമനമായിരിക്കും. സോഫ്റ്റ്‌വേര്‍ ഡിവിഷനില്‍ 108 അവസരവും പ്രോജക്ടുകളില്‍ 37 അവസരവുമാണുള്ളത്. വിവിധ പ്രോജക്ടുകളിലേക്കുള്ള നിയമനം മഹാരാഷ്ട്ര, കര്‍ണാടകം, കേരള, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍, ലക്ഷദ്വീപ്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍, ന്യൂ ഡല്‍ഹി എന്നിവിടങ്ങളിലായിരിക്കും. കേരളത്തില്‍ കൊച്ചിയിലും അഴിക്കോടുമാണ് അവസരം.

സോഫ്‌റ്റ്വേര്‍ ഡിവിഷന്‍-108
ട്രെയിനി എന്‍ജിനീയര്‍-54, യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ് ബി.ഇ./ബി.ടെക്ക്. ജനറല്‍/ഇ.ഡബ്ല്യു.എസ്./ഒ.ബി.സി. വിഭാഗക്കാര്‍ ഫസ്റ്റ് ക്ലാസില്‍ പാസായിരിക്കണം. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാര്‍ പാസായിരുന്നാല്‍ മതി. പ്രായപരിധി: 25 വയസ്സ്.
പ്രോജക്ട് എന്‍ജിനീയര്‍-54, യോഗ്യത: മെക്കാനിക്കല്‍/കംപ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ ബി.ഇ./ബി.ടെക്ക്. ജനറല്‍/ഇ.ഡബ്ല്യു.എസ്./ഒ.ബി.സി. വിഭാഗക്കാര്‍ ഫസ്റ്റ് ക്ലാസില്‍ പാസായിരിക്കണം. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാര്‍ പാസായിരുന്നാല്‍ മതി. പ്രായപരിധി: 28 വയസ്സ്.

പ്രോജക്ടുകളിലേക്ക് ഒഴിവ്-37
പ്രോജക്ട് എന്‍ജിനീയര്‍-I-37, (ഒഴിവുള്ള ട്രേഡുകള്‍: സിവില്‍-18, ഇലക്ട്രിക്കല്‍-11, മെക്കാനിക്കല്‍-8), യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഇ./ബി.ടെക്ക്. ബിരുദം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 28 വയസ്സ്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.bel-india.in എന്ന വെബ്‌സൈറ്റ് കാണുക. അവസാന തീയതി: സെപ്റ്റംബര്‍ 27.