ദില്ലി: കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് പ്ലാസ്റ്റിക്‌സ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ (സിപെറ്റ്) വിവിധ തസ്തികകളിലായി 57 ഒഴിവുകള്‍. സീനിയര്‍ ഓഫീസര്‍ -4, ഓഫീസര്‍-6, ടെക്‌നിക്കല്‍ ഓഫീസര്‍-10, അസിസ്റ്റന്റ് ഓഫീസര്‍-6, അസിസ്റ്റന്റ് ടെക്‌നിക്കല്‍ ഓഫീസര്‍-10, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്- 6, ടെക്‌നിക്കല്‍ അസിസ്റ്റന്റ്- 15 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. 

cipet.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാ മാതൃക പൂരിപ്പിച്ച്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം The Director (administration), CIPET Head office, T.V.K Industrial estate, Guindy, Chennai-600032 എന്ന വിലാസത്തിലേക്ക് മേയ് 29-ന് മൂന്‍പ് എത്തുന്ന വിധത്തില്‍ അയയ്ക്കണം. കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയും പരസ്യ നമ്പറും തീയതിയും വ്യക്തമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് cipet.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.