Asianet News MalayalamAsianet News Malayalam

കുസാറ്റില്‍ 52 അധ്യാപകര്‍, ടെക്‌നീഷ്യന്‍ ഒഴിവുകൾ

ഓണ്‍ലൈനായി അപേക്ഷിക്കണം. കരാര്‍ നിയമനമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.facutly.cusat.ac.in കാണുക. 

vacancies in cusat for technicians and teachers
Author
Kochi, First Published Jun 11, 2020, 9:32 AM IST

കൊച്ചി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ 52 ഒഴിവ്.അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ 47 ഒഴിവും ടെക്‌നീഷ്യന്‍മാരുടെ 5 ഒഴിവുമാണുള്ളത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്ങിലും കുട്ടനാട് കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലും കുഞ്ഞാലിമരയ്ക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എന്‍ജിനിയറിങ്ങിലുമാണ് അധ്യാപക ഒഴിവുകള്‍. 

സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് സിവില്‍ എന്‍ജിനിയറിങ് 6, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് 9, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് 4, മെക്കാനിക്കല്‍ എന്‍ജിനിയറിങ് 8. കുട്ടനാട് എന്‍ജിനിയറിങ് കോളേജ്: കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് 6, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് 5, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് 2, മെക്കാനിക്കല്‍ എന്‍ജിനിയറിങ് 5. കുഞ്ഞാലിമരയ്ക്കാര്‍ മറൈന്‍ എന്‍ജിനിയറിങ്: ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് 2. ടെക്‌നീഷ്യന്‍ നിയമനം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഷിപ്പ് ടെക്‌നോളജിയിലാണ്. വെല്‍ഡര്‍ 1, ഫിറ്റര്‍ 1, മെഷീന്‍ ഷോപ്പ് 1, ലബോറട്ടറി 1, മോഡല്‍ മേക്കര്‍1.
 
ഓണ്‍ലൈനായി അപേക്ഷിക്കണം. കരാര്‍ നിയമനമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.facutly.cusat.ac.in കാണുക. അവസാന തീയതി ജൂണ്‍ 26. അധ്യാപക തസ്തികയിലേക്ക് അപേക്ഷയുടെ പ്രിന്റൗട്ട് തപാലില്‍ ലഭിക്കേണ്ട അവസാന തീയതി: ജൂലായ് 2. ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് പ്രിന്റൗട്ട് തപാലില്‍ ലഭിക്കേണ്ട അവസാന തീയതി: ജൂലായ് 3.
 

Follow Us:
Download App:
  • android
  • ios