ദില്ലി: ദില്ലി സർവകലാശാലയ്ക്ക് കീഴിൽ ദില്ലിയിലെ മൗറിസ് നഗറിലുള്ള ദൗലത് റാം കോളേജിൽ 121 അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുണ്ട്. സ്ഥിരം നിയമനത്തിന് വേണ്ടിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബയോകെമിസ്ട്രി- 6, ബോട്ടണി- 11, കെമിസ്ട്രി- 9, കൊമേഴ്സ്- 16, ഇക്കണോമിക്സ്- 9, ഇംഗ്ലീഷ്- 14, ഹിന്ദി- 12, ഹിസ്റ്ററി- 7, മാത്തമാറ്റിക്സ്- 8, മ്യൂസിക്- 1, ന്യൂട്രീഷ്യൻ ആൻഡ് ഹെൽത്ത് എജുക്കേഷൻ- 1, ഫിലോസഫി- 5, ഫിസിക്സ്- 7, പൊളിറ്റിക്കൽ സയൻസ്- 9, സൈക്കോളജി- 1, സംസ്കൃതം- 5. 

യു.ജി.സി. മാനദണ്ഡമനുസരിച്ചാണ് യോഗ്യത. വിശദവിവരങ്ങൾ www.dr.du.ac.in എന്ന വെബ്സൈറ്റിലുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 23.