പട്ന: പട്ന ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിലായി 83 ഒഴിവുകൾ. റഗുലർ/ ഡപ്യൂട്ടേഷൻ/ കരാർ നിയമനം. ഒക്ടോബർ 10 മുതൽ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. നഴ്സിങ് ഓഫിസർ, ജൂനിയർ മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ്, ഫാർമസിസ്റ്റ്, പെർഫ്യൂഷനിസ്റ്റ്, ലൈബ്രേറിയൻ, സെൻട്രൽ വർക്ക്ഷോപ് സൂപ്രണ്ട്, ടെക്നീഷ്യൻ (റേഡിയോളജി), മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ, ജൂനിയർ ഒക്യുപേഷനൽ തെറപ്പിസ്റ്റ്, ഡ്രൈവർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ടെക്നീഷ്യൻ (റേഡിയോതെറപ്പി), ഫിനാൻഷ്യൽ അഡ്വൈസർ, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ), സ്റ്റോർ ഓഫിസർ, അക്കൗണ്ട്സ് ഓഫിസർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ എന്നിങ്ങനെയാണ് ഒഴിവുകൾ. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.igims.org സന്ദര്‍ശിക്കുക.