പുതുച്ചേരി: പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ അനസ്തേഷ്യ ടെക്നീഷ്യൻ, ബയോമെഡിക്കൽ എൻജിനീയർ, എക്സ്-റെ ടെക്നീഷ്യൻ, മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് തസ്തികകളിലായി 52 ഒഴിവുകളിലേക്ക് ഇന്റർവ്യൂ മുഖേന നിയമനം നടത്തുന്നു. ഓഗസ്റ്റ് 20 മുതൽ ജിപമെർ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലാണ് ഇന്റർവ്യൂ നടത്തുന്നത്. കോവിഡ് ചികിത്സാ കാലത്തേക്കുള്ള താത്‌കാലിക നിയമനമാണ്.

ഇന്റർവ്യൂ തീയതികൾ

അനസ്തേഷ്യ ടെക്നീഷ്യൻ - ഓഗസ്റ്റ് 20
ബയോമെഡിക്കൽ എൻജിനീയർ - ഓഗസ്റ്റ് 21
എക്സ്-റെ ടെക്നീഷ്യൻ - ഓഗസ്റ്റ് 24
മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് - ഓഗസ്റ്റ് 26
താത്‌പര്യമുള്ളവർക്ക് യോഗ്യതയും പ്രവൃത്തിപരിചയവും കാണിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂ ദിവസം രാവിലെ 8 മണിമുതൽ 9.30 വരെ നേരിട്ട് ഹാജരാകാം. https://main.jipmer.edu.in/announcement/jobs എന്ന ലിങ്കിൽ ലഭ്യമാകുന്ന അപേക്ഷാഫോം പൂരിപ്പിച്ചു നൽകണം.

ജനറൽ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി വിഭാഗക്കാർ 500 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാർ 250 രൂപയും ഫീസടയ്ക്കണം. ഭിന്നശേഷിക്കാർക്ക് ഫീസില്ല. The Director, JIPMER എന്ന പേരിൽ എസ്.ബി.ഐയുടെ ജിപ്മെർ ബ്രാഞ്ചിൽ മാറാവുന്ന ഡി.ഡി ആയാണ് ഫീസ് അടയ്ക്കേണ്ടത്.