തിരുവനന്തപുരം: കേരളമുള്‍പ്പെടുന്ന ഹൈദരാബാദ് റീജിയനിലെ നവോദയവിദ്യാലയങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 483 ഒഴിവുകളാണുള്ളത്. കേരളത്തില്‍ 88 ഒഴിവുകളുണ്ട്. അധ്യാപകര്‍, ഫാക്കല്‍റ്റി കം സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ലൈബ്രേറിയന്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍. നവോദയ വിദ്യാലയസമിതിയുടെ ഹൈദരാബാദ് റീജിയനുകീഴില്‍ കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്രഭരണപ്രദേശങ്ങളുമാണ് ഉള്‍പ്പെടുന്നത്. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ നവോദയ വിദ്യാലയങ്ങളിലാണ് 88 ഒഴിവുകള്‍. 2020-21 വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. പ്രായപരിധി: 65 വയസ്സ്.

പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (പി.ജി.ടി.) - 142
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദം, ബി.എഡ്., ഹിന്ദിയിലും ഇംഗ്ലീഷിലും അധ്യാപനപ്രാവീണ്യം. ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് തസ്തികയിലും റെസിഡന്‍ഷ്യല്‍ സ്‌കൂളിലും പ്രവൃത്തിചെയ്തുള്ള പരിചയം അഭിലഷണീയം.

ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ (ടി.ജി.ടി.) - 176
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ബി.എഡ്. ബിരുദത്തിന് ആകെയും ബന്ധപ്പെട്ട വിഷയത്തിനും 50 ശതമാനം മാര്‍ക്കെങ്കിലും വേണം. സി.ടെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
ക്രിയേറ്റീവ് ആന്‍ഡ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ - 77
ആര്‍ട്ട്, മ്യൂസിക്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ എന്നീ വിഭാഗങ്ങളില്‍ അധ്യാപകരുടെ ഒഴിവുകളുണ്ട്. യോഗ്യതകളും വിശദവിവരങ്ങളും വെബ്‌സൈറ്റിലുണ്ട്.

ലൈബ്രേറിയന്‍ - 11
യോഗ്യത: ലൈബ്രറി സയന്‍സില്‍ ബിരുദം/ബിരുദവും ലൈബ്രറി സയന്‍സിലെ ഒരുവര്‍ഷത്തെ ഡിപ്ലോമയും, ഇംഗ്ലീഷ്, ഹിന്ദി/പ്രാദേശികഭാഷയിലെ പ്രാവീണ്യം. റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രവൃത്തിപരിചയം അഭിലഷണീയം.

ഫാക്കല്‍റ്റി കം സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ (എഫ്.സി.എസ്.എ.) - 77
യോഗ്യത: ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും/DOEACCയില്‍നിന്നുള്ള എ ലെവല്‍ സര്‍ട്ടിഫിക്കറ്റ്/ബി.സി.എ./ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി./ബി.ടെക്/ബി.ഇ. കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി./എം.സി.എ. വിശദവിവരങ്ങള്‍ www.navodaya.gov.in/nvs/ro/Hyderabad/en/home/ എന്ന വെബ്‌സൈറ്റിലുണ്ട്. അപേക്ഷ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അയക്കാം.  അവസാന തീയതി: സെപ്റ്റംബര്‍ 17