Asianet News MalayalamAsianet News Malayalam

പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ നൂറുകണക്കിന് അവസരം; ഡിസംബർ 29 ന് മുമ്പ് ഓൺലൈൻ അപേക്ഷ; വയനാട്ടിലും ഒഴിവ്

ഒരു വർഷത്തെ കരാർ നിയമനത്തിൽ ഗ്രാമീണമേഖലയിലാകും പ്രവർത്തനം. കേരളത്തിലെ ഒഴിവ് വയനാട്ടിലാണ്. 
 

vacancies in panchayat raj institute
Author
Hyderabad, First Published Dec 17, 2020, 3:41 PM IST

ഹൈദരാബാദ്:  ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തീരാജില്‍ 510 ഒഴിവുകൾ. കേന്ദ്രഭരണപ്രദേശങ്ങളിലും വിവിധ സംസ്ഥാനങ്ങളിലുമായിട്ടാണ് നിയമനം. ഒരു വർഷത്തെ കരാർ നിയമനത്തിൽ ഗ്രാമീണമേഖലയിലാകും പ്രവർത്തനം. കേരളത്തിലെ ഒഴിവ് വയനാട്ടിലാണ്. 

സ്റ്റേറ്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ (10): യോഗ്യത: ഇക്കണോമിക്‌സ്/റൂറല്‍ ഡെവലപ്‌മെന്റ്/റൂറല്‍ മാനേജ്‌മെന്റ്/പൊളിറ്റിക്കല്‍ സയന്‍സ്/സോഷ്യോളജി/ആന്ത്രപ്പോളജി/സോഷ്യല്‍ വര്‍ക്ക്/ഡെവലപ്‌മെന്റ് സ്റ്റഡീസ്/ഹിസ്റ്ററി അല്ലെങ്കില്‍ സമാന വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. പത്താംക്ലാസില്‍ 60 ശതമാനം മാര്‍ക്കും പന്ത്രണ്ടാംക്ലാസിലും ബിരുദബിരുദാനന്തര കോഴ്‌സുകളിലും 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം വേണം. പ്രായപരിധി: 30-50 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്).

യങ് ഫെലോ (250): യോഗ്യത: ഇക്കണോമിക്‌സ്/റൂറല്‍ ഡെവലപ്‌മെന്റ്/റൂറല്‍ മാനേജ്‌മെന്റ്/പൊളിറ്റിക്കല്‍ സയന്‍സ്/സോഷ്യോളജി/ആന്ത്രപ്പോളജി/സോഷ്യല്‍ വര്‍ക്ക്/ഡെവലപ്‌മെന്റ് സ്റ്റഡീസ്/ഹിസ്റ്ററി അല്ലെങ്കില്‍ സമാന സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ രണ്ടുവര്‍ഷത്തെ പി.ജി. ഡിപ്ലോമ. പത്താംക്ലാസില്‍ 60 ശതമാനം മാര്‍ക്കും പന്ത്രണ്ടാം ക്ലാസിലും ബിരുദബിരുദാനന്തര കോഴ്‌സുകളിലും 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം വേണം. പ്രായപരിധി: 21-30 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്).

ക്ലസ്റ്റര്‍ ലെവല്‍ റിസോഴ്‌സ് പേഴ്‌സണ്‍ (250): യോഗ്യത: പന്ത്രണ്ടാംക്ലാസ്, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഇംഗ്ലീഷ് വായിക്കാനും പ്രാദേശികഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം. പ്രായപരിധി: 25-40 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്). ഓരോ സംസ്ഥാനത്തെയും ക്ലസ്റ്ററുകളടക്കമുള്ള വിശദവിവരങ്ങള്‍ www.nirdpr.org.in ല്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബര്‍ 29.

Follow Us:
Download App:
  • android
  • ios