അക്കാദമിക്ക് മെറിറ്റ് അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. 


മുംബൈ: മുംബൈയില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡില്‍ (ആര്‍.സി.എഫ്.എല്‍) 358 അപ്രന്റീസ് ഒഴിവുകളുണ്ട്. അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍, സ്റ്റെനോഗ്രാഫര്‍, സെക്രട്ടേറിയല്‍ അസിസ്റ്റന്റ്, എക്‌സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍. അക്കാദമിക്ക് മെറിറ്റ് അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. ഡിസംബര്‍ 22 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. വിശദ വിവരങ്ങള്‍ക്ക് https://www.rcfltd.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

എട്ടാം ക്ലാസ്, ഫിഫ്ത് ഗ്രേഡ്, എച്ച്.എസ്.സി, ബി.എസ്.സി, എഞ്ചിനീയറിങ് ഡിപ്ലോമ, മെഡിക്കല്‍ ലാബ് ടെക്‌നോളജി ഡിപ്ലോമ, എം.ബി.എ, സി.എ/ ഐ.സി.ഡബ്‌ള്യൂ.എ/ എം.എഫ്.സി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതകളുള്ളവര്‍ക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.