ദില്ലി: സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ 1004 അപ്രന്റിസ് ഒഴിവ്. പരസ്യവിജ്ഞാപനനമ്പര്‍: SWR/RRC/Act Appr/01/2020. ഓണ്‍ലൈനായി അപേക്ഷിക്കണം. വിവിധ ഡിവിഷന്‍/ വര്‍ക്ക്ഷോപ്പ്/ യൂണിറ്റ് എന്നിവിടങ്ങളിലാണ് അവസരം. എല്ലാവര്‍ക്കും അപേക്ഷ അയയ്ക്കാം. എന്നാല്‍ കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലെയും തമിഴ്നാട്ടിലെ ധര്‍മപുരി, സേലം, വെല്ലൂര്‍, ആന്ധ്രാപ്രദേശിലെ അനന്തപുര്‍, ചിറ്റൂര്‍, മഹാരാഷ്ട്രയിലെ സാംഗ്ലി എന്നീ ജില്ലകളിലെയും ഉദ്യോഗാര്‍ഥികള്‍ക്കാണ് മുന്‍ഗണന. ഇവിടെനിന്നുള്ള ഉദ്യോഗാര്‍ഥികളുടെ അപേക്ഷ പരിഗണിച്ചതിനുശേഷമുള്ള ഒഴിവുകള്‍ മറ്റുള്ളവര്‍ക്കായി നല്‍കും. ഒരുവര്‍ഷമായിരിക്കും പരിശീലനം.

വിവിധ ഡിവിഷനുകളിലെ ഒഴിവുകള്‍: ഹുബ്ബള്ളി- 287, കാരിയേജ് റിപ്പയര്‍ വര്‍ക്ക്ഷോപ്പ് ഹുബ്ബള്ളി- 217, ബെംഗളൂരു ഡിവിഷന്‍- 280, മൈസൂരു ഡിവിഷന്‍- 177, സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പ്, മൈസൂരു- 43. ഫിറ്റര്‍, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് മെക്കാനിക്ക്, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ്, കാര്‍പ്പെന്റര്‍, പെയിന്റര്‍, ഫിറ്റര്‍ (ഡീസല്‍ ലോക്കോ ഷെഡ്), ഇലക്ട്രീഷ്യന്‍ (ഡീസല്‍ ലോക്കോ ഷെഡ്), ഇലക്ട്രീഷ്യന്‍ ജനറല്‍, ഫിറ്റര്‍ (കാരിയേജ് ആന്‍ഡ് വാഗണ്‍), സ്റ്റെനോഗ്രാഫര്‍, മെഷിനിസ്റ്റ് എന്നിവയാണ് ഒഴിവുള്ള ട്രേഡുകൾ.

ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. പാസായിരിക്കണം. പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിലെ ഐ.ടി.ഐയാണ് യോഗ്യത. 15-24 വയസ്സ് ആണ് പ്രായം. എസ്.സി./ എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷവും വയസ്സിളവ് ലഭിക്കും.

മെട്രിക്കുലേഷന്റെയും ഐ.ടി.ഐ. മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ്. അപേക്ഷാഫീസ്: 100 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കാം. എസ്.സി./ എസ്.ടി./ വനിതകള്‍/ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.rrchubli.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ജനുവരി 9.