സ്പൈസസ് ബോർഡിന്റെ കൊച്ചി ഹെഡ് ഓഫീസിലാണ് ഒഴിവുകൾ

സ്പൈസസ് ബോർഡിന്റെ കൊച്ചി ഹെഡ് ഓഫീസിൽ ഒഴിവുകൾ. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ 3 ഒഴിവുകളും കൺസൽട്ടന്റ് ഫിനാൻസ് തസ്തികയിൽ ഒരു ഒഴിവും ആണുള്ളത്. 

1. ഓഫീസ് അസിസ്റ്റന്റ്
മൂന്ന് ഒഴിവുകൾ, കരാർ നിയമനം ആയിരിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് വിദ്യാഭ്യാസ യോ​ഗ്യത. മെയ് 2 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രായപരിധി 40 ആണ്. ശമ്പളം: 25,000

2. കൺസൽട്ടന്റ് ഫിനാൻസ്
ഈ തസ്തികയിൽ ഉള്ള ഒരു ഒഴിവിലേക്കാണ് കരാർ നിയമനം. ഏപ്രിൽ 28 വരെ അപേക്ഷിക്കാം. യോ​ഗ്യത: ബികോം, സിഎ|ഐസിഡബ്ല്യുഎ. പ്രായപരിധി 40 ആണ്. ശമ്പളം: 50,000. കൂടുതൽ വിവരങ്ങൾക്ക് www.indianspices​.com സന്ദർശിക്കുക.

read more: പത്ത് കഴിഞ്ഞവരാണോ നിങ്ങൾ? കൊച്ചിൻ ഷിപ് യാഡിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം