എറണാകുളം ഗവൺമെൻറ് ലോ കോളേജിൽ 2026- 27 അധ്യായന വർഷത്തിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്കും നിയമ വിഷയങ്ങളിൽ നിലവിലുള്ള ഒഴിവിലേക്കും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.

എറണാകുളം ഗവൺമെൻറ് ലോ കോളേജിൽ 2026- 27 അധ്യായന വർഷത്തിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്കും നിയമ വിഷയങ്ങളിൽ നിലവിലുള്ള ഒഴിവിലേക്കും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. യുജിസി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നിയമ വിഭാഗമൊഴികെ മറ്റു വിഷയങ്ങളിലെ ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരിക്കണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ പകർപ്പുകളും പ്രിൻസിപ്പൽ മുൻപാകെ ഹാജരാക്കേണ്ടതാണ്. നിയമവിഭാഗത്തിലെ അപേക്ഷകർ മെയ് 22 രാവിലെ 10. 30 നും ഇംഗ്ലീഷ് ,മലയാളം, ഹിന്ദി വിഭാഗത്തിലെ അപേക്ഷകർ 10 30 നും ഹാജരാകേണ്ടതാണ്.