Asianet News MalayalamAsianet News Malayalam

സി ഡിറ്റിൽ ഇമേജ് ,പിഡിഎഫ് എഡിറ്റിംഗ് ജോലികൾക്ക് പാനൽ തയാറാക്കുന്നു

സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ച് നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യത ഉള്ളവരെ തികച്ചും താത്കാലികമായി പരിഗണിക്കുന്നതിനായുള്ള  പാനൽ തയാറാക്കുന്നു.

vacancy for image and pdf editing jobs in C Dit
Author
Trivandrum, First Published Nov 1, 2021, 3:12 PM IST

തിരുവനന്തപുരം: സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ( C-Dit) ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റലൈസേഷൻ പ്രോജക്ടുകളുടെ ഇമേജ് / പിഡിഎഫ് എഡിറ്റിംഗ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ച് നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യത ഉള്ളവരെ തികച്ചും താത്കാലികമായി പരിഗണിക്കുന്നതിനായുള്ള  പാനൽ തയാറാക്കുന്നു.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇമേജ് / പിഡിഎഫ് എഡിറ്റിംഗ് പേഴ്‌സണൽ യോഗ്യത:  പ്ലസ്ടു പാസ്,  ഫോട്ടോ എഡിറ്റിംഗ്, പിഡിഎഫ് എഡിറ്റിംഗ്/ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങിയ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്‌സ് പാസായിരിക്കണം. അല്ലെങ്കിൽ ഫോട്ടോ എഡിറ്റിംഗ്, പിഡിഎഫ് എഡിറ്റിംഗ്/ഗ്രാഫിക് ഡിസൈനിംഗിൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം.  കുറഞ്ഞത് 1 എംബിപിഎസ് സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയോടുകൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം. 

പ്രതിഫലം റേറ്റ് കോൺട്രാക്റ്റ് ആന്റ് വർക്ക് കോണ്ടട്രാക്റ്റ് വ്യവസ്ഥകൾ പ്രകാരം പൂർത്തികരിച്ചു തിരികെ നൽകുന്ന ഡേറ്റക്ക് അനുസൃതമായി (വർക്ക് കോൺട്രാക്റ്റിന് ബാധകമായ റ്റിഡിഎസ് / നികുതികൾ ബാധകം). താത്പര്യമുള്ളവർ സിഡിറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.cdit.org ൽ നവംബർ ഏഴിന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യേണ്ടതാണ്.

കേരള സർക്കാരിനു കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ് സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഒഫ് ഇമേജിങ്ങ് ടെക്നോളജി (സി-ഡിറ്റ്). 1988-ൽ തിരുവനന്തപുരം കേന്ദ്രമാക്കി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് വിവിധ സാങ്കേതിക മേഖലകളിൽ സർക്കാരിനും സർക്കാരേതര സ്ഥാപനങ്ങൾക്കും സേവന ദാതാവായി പ്രവർത്തിച്ചുവരുന്നു. പ്രധാനമായും ഇമേജിങ്ങ് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഗവേഷണ,വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്

Follow Us:
Download App:
  • android
  • ios