Asianet News MalayalamAsianet News Malayalam

ഡി.ആർ.ഡി.ഒയിൽ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡിപ്ലോമ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. 

vacancy in apprentice DRDO
Author
Delhi, First Published Jan 27, 2021, 2:37 PM IST

ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് റിസർച്ച് ആൻഡ് ‍ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) യിൽ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. 62 ഒഴിവുകളാണുള്ളത്. ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്-30, ടെക്നീഷ്യൻ (ഐ.ടി.ഐ)-23 എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 24ന് ആരംഭിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 27 ആണ്.

ഡിപ്ലോമ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. ഐ.ടി.ഐ അപ്രന്റീസ്ഷിപ്പിനായി അപേക്ഷിക്കുന്നവർ നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായിരിക്കണം. 2018, 2019, 2020 വർഷങ്ങളിൽ ഐ.ടി.ഐ, ഡിപ്ലോമ പാസായവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. മെറിറ്റ് അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ട്ലിസ്റ്റ് ചെയ്യും.

ഉദ്യോഗാർത്ഥികൾ ആദ്യം ഡി.ആർ.ഡി.ഒയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അവിടെ നിന്ന് ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ചതിന് ശേഷം ഈ ആപ്ലിക്കേഷൻ ഫോമും മറ്റ് ബന്ധപ്പെട്ട രേഖകളും director@pxe.drdo.in എന്ന ഇമെയിലിലേക്ക് അയക്കുക. ഫെബ്രുവരി 27 ആണ് അപേക്ഷ അയക്കേണ്ട അവസാന തീയതി.
 

Follow Us:
Download App:
  • android
  • ios