Asianet News MalayalamAsianet News Malayalam

വെബ്ബിനാർ: ബികോമിനൊപ്പം ചാർട്ടേർഡ് അക്കൗണ്ടൻസി പഠനം, അതും സ്കോളർഷിപ്പോടെ

റഗുലർ ബികോമിനൊപ്പം ACCA സർട്ടിഫിക്കേഷൻ നേടുന്നതിനെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഒക്ടോബർ 30 ശനിയാഴ്ച ഒരു വെബ്ബിനാറും എലാൻസ്‌ ഒരുക്കിയിട്ടുണ്ട്. കോമേഴ്‌സ്, അക്കൗണ്ടൻസി മേഖലകളിൽ പ്രൊഫഷണൽ കോഴ്സുകളുടെ പ്രാമുഖ്യം, ഈ മേഖലയിൽ പ്രഫഷണൽ മെമ്പർഷിപ്പ് നേടുന്നതിന് ഗുണനിലവാരമുള്ള കോച്ചിംഗ് എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണർത്തുകയാണ് ലക്ഷ്യം 

Webinar on How to complete ACCA with regular BCom
Author
Kochi, First Published Oct 28, 2021, 8:20 PM IST

കോമേഴ്‌സ്, അക്കൗണ്ടൻസി മേഖലകളിൽ മികച്ച ഒരു പ്രൊഫഷണൽ ആകാൻ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്ന ഒരു പ്രധാന മേഖലയാണ് ചാർട്ടേർഡ് അക്കൗണ്ടൻസി. ഏറെ വർഷങ്ങളുടെ പ്രയത്നം ഉണ്ടെങ്കിൽ മാത്രം വിജയം നേടാനാകുന്ന ഈ കോഴ്സ് ഇപ്പോൾ ഡിഗ്രിക്കൊപ്പം പഠിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് എലാൻസ്‌ ലേണിംഗ് പ്രൊവൈഡർ. ബികോമിനൊപ്പം സ്കോളർഷിപ്പോടെ ACCA പഠിക്കുന്നതിനുള്ള അവസരമാണ് ഇതുവഴി വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. 

ഇതേക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഒക്ടോബർ 30 ശനിയാഴ്ച ഒരു വെബ്ബിനാറും എലാൻസ്‌ ഒരുക്കിയിട്ടുണ്ട്. മൂന്നു വർഷത്തെ റഗുലർ ബികോമിനൊപ്പം ACCA സർട്ടിഫിക്കേഷൻ നേടുന്നതിനെക്കുറിച്ച് എലാൻസ്‌ ഡയറക്ടർ ഹബീബ് റഹിമാനും ഫാക്കൽറ്റി അക്ഷയ് ലാലും സംസാരിക്കും. കോളേജ് പഠനത്തിനൊപ്പം ഒരു പ്രൊഫഷണൽ കോഴ്സ് നേടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ബികോമിനോപ്പം ACCA സർട്ടിഫിക്കേഷൻ സ്വന്തമാക്കുന്നതിന്റെ പ്രയോജനത്തെക്കുറിച്ചും വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കുന്നത് കെഎംഎം കോളേജ് ഡയറക്ടർ ഡോ. ബെൻസീർ ഹുസൈനും കോമേഴ്‌സ് വിഭാഗം മേധാവി രാധിക മോഹനുമാണ്. 

കോമേഴ്‌സ്, അക്കൗണ്ടൻസി മേഖലകളിൽ പ്രൊഫഷണൽ കോഴ്സുകളുടെ പ്രാമുഖ്യം, ഈ മേഖലയിൽ പ്രഫഷണൽ മെമ്പർഷിപ്പ് നേടുന്നതിന് ഗുണനിലവാരമുള്ള കോച്ചിംഗ് എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണർത്തുകയാണ് ഈ വെബ്ബിനറിലൂടെ  എലാൻസ് ലേണിംഗ് പ്രൊവൈഡർ.  വിദ്യാർത്ഥികൾക്കായി, എം ജി യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള, കാക്കനാട് കെ എം എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസുമായി ചേർന്നാണ് എലാൻസ് ഈ അവസരം ഒരുക്കുന്നത്.

 വിദേശത്തും സ്വദേശത്തും നിരവധി തൊഴിൽ അവസരങ്ങളുള്ള  ACCA ഡിഗ്രിക്കൊപ്പം നേടുന്നത് വിദ്യാർഥികൾക്ക് മികച്ച ഭാവി ഉറപ്പാക്കുന്നതിന് ഏറെ സഹായകമാകും. Regular B.com + ACCA കോഴ്സ് സ്കോളർഷിപ്പോട് കൂടി തന്നെ പഠിക്കാം എന്നതാണ് എലാൻസ് ലേണിംഗ് പ്രൊവൈഡറും കെ എം എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസും ചേർന്ന് ഒരുക്കുന്ന ഈ കോഴ്സിന്റെ പ്രത്യേകത. പ്ലസ് ടു പരീക്ഷയിൽ 80 ശതമാനത്തിലധികം മാർക്ക് വാങ്ങിയ കുട്ടികൾക്ക് സ്കോളർഷിപ്പിലൂടെ നൂറ് ശതമാനം വരെ ഫീസ് ഇളവോട് കൂടി  Regular B.com + ACCA കോഴ്സ് കെഎംഎം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ പഠിക്കാനാവും. കേവലം ഒരു ഡിഗ്രി പഠനം എന്നതിനുമപ്പുറം ചാർട്ടേഡ് അക്കൗണ്ടന്റ് രംഗത്ത് ഒരു ഭാവി ഉറപ്പാക്കാൻ റഗുലർ  ബികോമിനൊപ്പം സാധിക്കും എന്നതും ഈ കോഴ്സിനെ വേറിട്ട് നിർത്തുന്നു. 

അക്കൗണ്ട്സ് ഓഫിസർ, ഓഡിറ്റർ, കോസ്റ്റ് അക്കൗണ്ടന്റിന്റെയും കമ്പനി സെക്രട്ടറിയുടെയും ചില ചുമതലകൾ, ഇൻവെസ്റ്റിഗേറ്റർ, ഫൈനാൻഷ്യൽ കൺട്രോളർ, ടാക്സ്/ഫൈനാൻഷ്യൽ കൺസൾട്ടന്റ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ,  ട്രസ്റ്റി തുടങ്ങിയ ജോലികളിലും ഏറെ സാധ്യതയാണ് ACCA ഒരുക്കുന്നത്. ലോകത്ത് എവിടെയും ജോലി ചെയ്യാൻ സാധിക്കുന്ന വിധത്തിൽ 180നു മുകളിൽ രാജ്യങ്ങളിൽ അംഗീകാരമുള്ള ACCA കോഴ്സ് പഠിച്ചിറങ്ങുന്ന ഒരു വിദ്യാർത്ഥിക്ക് മൾട്ടി നാഷണൽ കമ്പനികളിലടക്കം വളരെ പെട്ടന്ന് തന്നെ ജോലി സമ്പാദിക്കാൻ സാധിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക് https://forms.gle/H3syfa2drfi4MGb16

Follow Us:
Download App:
  • android
  • ios