Asianet News MalayalamAsianet News Malayalam

IELTS പേടിയോ? ഇമിഗ്രേഷനുമുമ്പുള്ള ഈ അവസാന കടമ്പ എളുപ്പമാക്കാൻ ചെയ്യേണ്ടത് എന്തൊക്കെ?

ഓരോ പരീക്ഷാർത്ഥിക്കും, രാജ്യത്തെ ഏറ്റവും മികച്ച IELTS വിദഗ്ധരിൽ നിന്ന് നേരിട്ടുതന്നെ
പരിശീലനവും, മാർഗനിർദേശങ്ങളും ലഭ്യമാണ്

Why fear IELTS British council counselling to pass the english proficiency test for immigration to canada uk australia
Author
Dubai - United Arab Emirates, First Published May 6, 2021, 5:43 PM IST

നല്ലൊരു ജോലി നേടി ഒരു വിദേശ രാജ്യത്തേക്ക് കുടിയേറാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്? അങ്ങനെ ഒരു ജോലി നേടുമ്പോൾ നാട്ടിൽ നമുക്കുള്ള നിലയും വിലയും സ്റ്റാറ്റസുമെല്ലാം ഒറ്റയടിക്ക് ഇരട്ടിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും അതുണ്ടാവുക സ്വാഭാവികം മാത്രം.
 
 നമ്മുടെ കുടിയേറ്റ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള സാധ്യത, ഇമിഗ്രേഷൻ ചെക്ക് ലിസ്റ്റിൽ നമ്മൾ എത്ര പോയിന്റ് നേടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നമ്മുടെ പ്രായം പോലുള്ള ചില ഘടകങ്ങൾ മാറ്റുക അസാധ്യമാണ്, പക്ഷേ വേണമെന്നുവെച്ചാൽ മാറ്റാൻ പറ്റുന്ന, ചില ഘടകങ്ങൾ ഈ ചെക്ക് ലിസ്റ്റിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന് അവർ നൽകുന്ന പരിഗണന.

 

Why fear IELTS British council counselling to pass the english proficiency test for immigration to canada uk australia

കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ പല രാജ്യങ്ങളും, ഇന്റർനാഷണൽ ലാങ്ഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം അഥവാ IELTS എന്ന പരീക്ഷയുടെ സ്കോറിനെ, ജോലി, പഠനം, കുടിയേറ്റം എന്നീ ആവശ്യങ്ങൾക്ക് അപേക്ഷിക്കുമ്പോൾ നിർബന്ധമായും നിങ്ങൾക്കുണ്ടായിരിക്കേണ്ട ഇംഗ്ലീഷ് പരിജ്ഞാനം അളക്കുന്നതിനുള്ള ഒരു ഉപാധിയായി പരിഗണിക്കുന്നുണ്ട്. നാലു ഭാഗങ്ങളുള്ള ഈ പരീക്ഷയിൽ നിങ്ങളുടെ വായന, എഴുത്ത്, കേൾവി, സംസാരം എന്നീ സിദ്ധികൾ പരീക്ഷിക്കപ്പെടുന്നുണ്ട്. IELTS പരീക്ഷയിൽ നിങ്ങൾ നേടുന്ന ഉയർന്ന സ്കോർ വിസയ്ക്കോ ഇമ്മിഗ്രേഷനോ വേണ്ടിയുള്ള നിങ്ങളുടെ അപേക്ഷകളുടെ വിജയസാധ്യത ഗണ്യമായ തോതിൽ വർദ്ധിപ്പിക്കുന്നുണ്ട്.

തൊഴിൽ തേടി നിങ്ങൾ ഒരു വിദേശ രാജ്യത്ത് എത്തുമ്പോൾ അവിടെയും നിങ്ങൾക്ക് നല്ലൊരു IELTS സ്കോർ ഉണ്ടെങ്കിൽ അത് ഉപകരിക്കും. കാരണം, ലോകമെമ്പാടുമുള്ള പതിനായിരത്തിൽ അധികം സ്ഥാപനങ്ങൾ IELTS സ്കോറിനെ വിലമതിക്കുന്നവരാണ്. ഈ പരീക്ഷയ്ക്കുവേണ്ടി മത്സരാർത്ഥികളെ തയ്യാറെടുപ്പിക്കാനുള്ളതാണ് ബ്രിട്ടീഷ് കൗൺസിൽ തുടങ്ങുന്ന IELTS Counselling Service എന്നത്. ഈ മേഖലയിലെ വിദഗ്ധർ ഡിസൈൻ ചെയ്ത ഒരു കരിക്കുലമാകും  IELTS Counselling Service ൽ ഉണ്ടാകുക. IELTS പരീക്ഷയിൽ നിങ്ങൾ ഉദ്ദേശിക്കുന്ന ഉയർന്ന സ്കോർ യാഥാർഥ്യമാക്കാൻ ഈ കൗൺസിലിംഗ് സർവീസിൽ പങ്കെടുക്കുന്നവർക്ക് ഇനി ഏറെ എളുപ്പമാകും.

"IELTS പരീക്ഷയുടെ നാലു ഭാഗങ്ങളിലും മികച്ച സ്കോർ നേടാൻ നിങ്ങളെ സഹായിക്കുക എന്നതാണ്  ഈ കൗൺസിലിംഗിന്റെ ഉദ്ദേശ്യം. നാലു ഭാഗങ്ങളിലും നേടുന്ന ഉയർന്ന സ്കോർ നിങ്ങൾക്ക് ചെക്ക്ലിസ്റ്റിൽ പരമാവധി സ്കോർ തന്നെ നേടിത്തരും" ബ്രിട്ടീഷ് കൗൺസിലിന്റെ ഗൾഫ് സൗത്ത് ക്ലസ്റ്റർ പരീക്ഷാ ഡയറക്ടർ ദീപ് അധികാരി പറഞ്ഞു. മേല്പറഞ്ഞതിനെ സാധൂകരിക്കുന്ന ചില ഉദാഹരണങ്ങളും അദ്ദേഹം നിരത്തി. "ഉദാ. കാനഡയിലേക്ക് കുടിയേറാൻ വേണ്ട ചുരുങ്ങിയ IELTS സ്കോർ 6 ആണ്. എന്നാൽ, ഈ മിനിമം സ്കോർ നേടിയ ഒരാൾക്ക് കോംപ്രിഹെൻസീവ് റാങ്കിങ് സ്കോറിൽ വലിയ പ്രയാസങ്ങൾ നേരിടേണ്ടി വരും. അതുകൊണ്ട് കനേഡിയൻ 'ലെവൽ ബെഞ്ച്മാർക്ക് സ്കോർ' ആയ 7-9 തന്നെ നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് മത്സരാർത്ഥികളിൽ നിന്നുണ്ടാവേണ്ടത്. 7 എന്ന സ്കോർ നേടുക വളരെ എളുപ്പമാണ്. കഠിനമായി അധ്വാനിക്കുന്നവർക്ക് മാത്രമേ 9 -ലേക്ക് എത്താനാവൂ. എന്നാൽ, 8 എന്ന IELTS സ്കോർ നേടിയെടുക്കാൻ ചിട്ടയായ പരിശീലനം സിദ്ധിക്കുന്ന ആർക്കും തന്നെ സാധിക്കുമെന്ന് ഉറപ്പാണ്.
 

Why fear IELTS British council counselling to pass the english proficiency test for immigration to canada uk australia


ഓരോ പരീക്ഷാർത്ഥിക്കും, രാജ്യത്തെ ഏറ്റവും മികച്ച IELTS വിദഗ്ധരിൽ നിന്ന് നേരിട്ടുതന്നെ പേഴ്സണലൈസ്ഡ് ആയിട്ടുള്ള പരിശീലനവും, മാർഗനിർദേശങ്ങളും ലഭ്യമാണ് എന്നതാണ് ഈ കൗൺസിലിംഗ് സർവീസിന്റെ പ്രത്യേകത. 310 ദിർഹമാണ് ഈ പരിശീലനത്തിന്റെ ഫീസ്. ഈ തുകയ്ക്ക് ഒരു ഓൺലൈൻ അസസ്സ്മെന്റും, തുടർന്ന് അതിൽ നിന്നുള്ള ധാരണകളുടെ അടിസ്ഥാനത്തിൽ അതാത് വ്യക്തിക്ക് ചേരും മട്ടിലുള്ള കൃത്യമായ പാഠ്യ പരിശീലന പദ്ധതികളും ലഭിക്കും. ബ്രിട്ടീഷ് കൗൺസിൽ വഴി IELTS പരീക്ഷയ്ക്കു ബുക്ക് ചെയ്യുന്നവർക്ക്, IELTS Plus പാക്കേജ് വഴി ഇതേ സേവനങ്ങൾ വെറും 160 ദിർഹം ചെലവിൽ ലഭിക്കുന്നതാണ്. ഒപ്പം അഡ്വാൻസ് ടെസ്റ്റ് ബുക്കിങ്ങും, സൗജന്യമായ ടെസ്റ്റ് ട്രാൻസ്ഫറും ലഭ്യമാണ്. മാത്രവുമല്ല, ബ്രിട്ടീഷ് കൗൺസിലിൽ IELTS പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്നവർക്ക് പ്രയോജനപ്പെടുന്ന നിരവധി പ്രാക്ടീസ് ടെസ്റ്റുകളും, ബൃഹത്തായ ഒരു ഓൺലൈൻ കോഴ്സ് ഡാറ്റ ശേഖരവും, പ്രിപ്പറേഷൻ വിഡിയോകളും, വെബ്ബിനാർ, മൊബൈൽ ആപ്പുകൾ എന്നിവയും ലഭ്യമാണ്.
  
IELTS എന്നത് ഒരു ബാലികേറാമലയാണ് എന്നാണ്  ഇന്ന് നിലവിലുള്ള പൊതുബോധം. എന്നാൽ, പലരും കരുതുന്നത്ര പ്രയാസമൊന്നും അത് പാസാക്കാൻ ഇല്ല എന്നാണ് ദീപ് അധികാരി പറയുന്നത്. "IELTS -ൽ ചോദിക്കുന്ന ചോദ്യങ്ങൾ എല്ലാം തന്നെ വളരെ ലളിതമാണ്. നിങ്ങൾക്ക് ഇംഗ്ലീഷിൽ എത്ര ധാരണയുണ്ട് എന്നതുമാത്രമാണ് ഈ പരീക്ഷ കൊണ്ട് കണ്ടെത്താൻ ഉദ്ദേശിക്കുന്നത്. പിന്നെ, മറ്റേതൊരു പരീക്ഷയും എന്ന പോലെ IELTS പരീക്ഷയ്ക്കും കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട് എന്നുമാത്രം" അദ്ദേഹം പറഞ്ഞു.

ഇമിഗ്രേഷനെപ്പറ്റി സ്വപ്നങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്ന യുവാക്കൾ എത്രയും പെട്ടെന്ന് തന്നെ ഇംഗ്ലീഷ് പത്രങ്ങൾ വായിച്ചു തുടങ്ങേണ്ടതുണ്ട് എന്നും അധികാരി ഓർമിപ്പിച്ചു. ഇംഗ്ലീഷ് ഭാഷ നന്നാക്കണം എന്നുണ്ടെങ്കിൽ നിങ്ങളുടെ നിത്യ ജീവിതത്തിന്റെ പലതുറകളിലും അത് അഭംഗുരം ഉപയോഗിച്ചുകൊണ്ടിരിക്കണം. അതിനി നിങ്ങളുടെ സ്നേഹിതരുമായി ഇംഗ്ലീഷിൽ സംഭാഷണങ്ങൾ നടത്തുന്നതായാലും, ഡയറിയോ, മെയിലുകളോ എഴുതുമ്പോഴും, എന്തിന് ചാറ്റ് ചെയ്യുമ്പോൾ പോലും ഇംഗ്ലീഷ് ഉപയോഗിച്ച് ശീലിക്കുന്നത് നന്നാവും.  ഇംഗ്ലീഷ് റേഡിയോ കേൾക്കുക, ഇംഗ്ലീഷ് ടിവി ന്യൂസ് കാണുക എന്നതും മറ്റൊരു വഴിയാണ്.

ബ്രിട്ടീഷ് കൗൺസിലിൽ നടത്തുന്ന ഈ IELTS Counselling Service  -നെക്കുറിച്ചുള്ള വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ബ്രിട്ടീഷ് കൗൺസിൽ വഴി IELTS പരീക്ഷയ്ക്ക് തീയതി ബുക്ക് ചെയ്യുന്നതിനായി  ഇവിടെ ക്ലിക്ക് ചെയ്യുക

ബ്രിട്ടീഷ് കൗൺസിലിന്റെ റിസോർസ് ലൈബ്രറി സന്ദർശിക്കുന്നതിനായി, ഇവിടെ ക്ലിക്ക് ചെയ്യുക

IELTS വിജയഗാഥകൾ
 
"ബ്രിട്ടീഷ് കൗൺസിലിന്റെ പരിശീലനവും, പരീക്ഷകളും, പഠനസാമഗ്രികളും ഏറെ പ്രയോജനകരമാണ്" - ഡോ. ബി നീതു

"ബ്രിട്ടീഷ് കൗൺസിലിന്റെ IELTS കൗൺസിലർ ആദ്യം തന്നെ എന്റെ ലാങ്ഗ്വേജ് അസസ്സ്മെന്റ് നടത്തി. അതിനു ശേഷം എനിക്ക് വേണ്ട പഠന സാമഗ്രികൾ തയ്യാർ ചെയ്തു നൽകി. പരീക്ഷയ്ക്കു പ്രയോജനം ചെയ്യും വിധത്തിൽ കൃത്യമായ പ്രായോഗിക അഭ്യാസങ്ങൾ ചെയ്യിച്ചു. വെറും രണ്ടാഴ്ചത്തെ തയ്യാറെടുപ്പിൽ തന്നെ എനിക്ക് ആവശ്യമുള്ള ഉയർന്ന സ്കോർ നേടാൻ എനിക്ക് സാധിച്ചു. " ഡോ. നീതു പറഞ്ഞു.

"ബ്രിട്ടീഷ് കൗൺസിലിന്റെ ഈ സർവീസിൽ ഞാൻ അത്യന്തം സംതൃപ്തനാണ്" ഹാഷ്മി സലാൻ ഷമീർ എന്ന മറ്റൊരു പരീക്ഷാർത്ഥി പറഞ്ഞു. " കൗൺസിലിംഗ് സർവീസിൽ നിന്ന് എന്നെ വിളിക്കും വരെയും എനിക്ക് IELTS പരീക്ഷക്ക് തീയതി ബുക് ചെയ്യാൻ വേണ്ട ആത്മധൈര്യം ഇല്ലായിരുന്നു. എന്നാൽ, അവിടെ നിന്നും വന്ന ഡയഗ്നോസ്റ്റിക് കാൾ എന്റെ അന്നോളമുള്ള ധാരണകളെ അട്ടിമറിച്ചു. ഇംഗ്ലീഷ് ഭാഷയിലെ, കമ്യൂണിക്കേഷനിലെ എന്റെ ശക്തി ദൗർബല്യങ്ങൾ എന്തൊക്കെ എന്ന് അവർ എനിക്ക് തുറന്നു കാണിച്ചു തന്നു. വെറും രണ്ടാഴ്ചത്തെ പരിശീലനം കൊണ്ട് ഞാൻ മറ്റൊരു വ്യക്തി തന്നെയായി മാറി.

Why fear IELTS British council counselling to pass the english proficiency test for immigration to canada uk australia

മറ്റു ജോലികളിൽ ഏർപ്പെടുന്ന പരീക്ഷാർത്ഥികളെക്കൂടി ഉൾക്കൊള്ളിക്കാൻ പാകത്തിന് തികച്ചും ഫ്ലെക്സിബിൾ ആയ ഷെഡ്യൂളുകളിൽ ബ്രിട്ടീഷ് കൗൺസിലിന്റെ ഈ IELTS പരിശീലന പദ്ധതി ലഭ്യമാണ്. ബ്രിട്ടീഷ് കൗൺസിലിന്റെ ലേർണിംഗ് സപ്പോർട്ടിന് വേണ്ടി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

 

#BreakTheChain  #ANCares  #IndiaFightsCorona

Follow Us:
Download App:
  • android
  • ios