ക്യാന്‍സര്‍ ഉണ്ടെന്ന് തീര്‍ച്ചപ്പെടുത്താനുള്ള പരിശോധനയാണ് ബയോപ്‌സി. ശരീരദ്രവമോ കലകളോ പരിശോധിക്കുന്നതിനാണ് ബയോപ്‌സി എന്നു പറയുന്നത്. പതോളജിസ്റ്റ് ആണ് ഈ പരിശോധന നടത്തുന്നത്. രോഗസാംപിള്‍ എടുക്കുന്നതിന് പല രീതികളുണ്ട്. ഏതുതരം കാന്‍സറാണെന്നതും ഏതു സ്ഥാനമാണെന്നതും അനുസരിച്ചാണ് ഏതു രീതിയില്‍ എടുക്കണമെന്നും തീരുമാനിക്കുന്ന്. 

രണ്ടുരീതിയിലാണ് സാധാരണയായി ബയോപ്സി വഴിയുള്ള രോഗപഠനം നടത്തുന്നത്. ഒന്ന്, സൈറ്റോപത്തോളജിക്കൽ അഥവാ കോശങ്ങളെ ഒന്നൊന്നായി അവയുടെ സ്വഭാവ-ഘടനാവ്യത്യാസങ്ങൾ പരിശോധിച്ച് രോഗനിർണയം നടത്തുന്ന രീതി. രണ്ട്, ഹിസ്റ്റോപത്തോളജിക്കൽ അഥവാ ഒരു കോശസമൂഹത്തെയാകെ പഠനവിധേയമാക്കുന്ന രീതി. അറബ് ചികിത്സകനായിരുന്ന അബുൽകാസിസ് ആണ് രോഗനിർണയാവശ്യത്തിനായി ആദ്യമായി ബയോപ്‌സി പരിശോധന നടത്തിയതെന്നാണ് കരുതപ്പെടുന്നത്. അതും പതിനൊന്നാം നൂറ്റാണ്ടിൽ. എന്നാൽ മൈക്രോസ്കോപ്പിന്റെ കണ്ടുപിടിത്തത്തോടെയാണ് ഇതിത്രയും വിപുലവും വിശ്വസനീയവുമായ രോഗനിർണയോപാധിയായി മാറിയത്. മെഡിക്കൽ ഡിക്ഷണറിയിലേക്ക് 'ബയോപ്സി' എന്ന വാക്ക് സംഭാവന ചെയ്തത് ഏണസ്റ്റ് ബസ്നിയർ എന്ന ഫ്രഞ്ച് ഡെർമറ്റോളജിസ്റ്റാണ്.

ആന്തരാവയവങ്ങളിലെയും അസ്ഥികളിലേയും അര്‍ബുദ മാറ്റങ്ങള്‍ അറിയാന്‍ അര്‍ബുദ മാറ്റങ്ങള്‍ അറിയാന്‍ എക്‌സ്-റേ സ്‌കാന്‍ പരിശോധനകള്‍ സഹായിക്കുന്നു. എക്‌സ്‌റേ, അള്‍ട്രാസൗണ്ട് സ്‌കാന്‍, സിടി സ്‌കാന്‍, എംആര്‍ഐ, പെറ്റ് സ്‌കാന്‍ എന്നിവയൊക്കെയാണ് സാധാരണ ഉപയോഗിക്കുന്ന ഇമേജിങ് പരിശോധനകള്‍.