എഡ്ജ്ബാസ്റ്റണ്‍‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ രണ്ടാം സെമിഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് മോശം തുടക്കം. 9 ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ടിന് 45 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്. സൗമ്യ സര്‍ക്കാര്‍(0), സാബിര്‍ റഹ്മാന്‍(19) എന്നിവരുടെ വിക്കറ്റുകളാണ് നഷ്‌ടമായത്. രണ്ടു വിക്കറ്റും സ്വന്തമാക്കിയത് ഭുവനേശ്വര്‍ കുമാറാണ്. നേരത്തെ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എഡ്‌ജ്ബാസ്റ്റണിലെ പുതിയ പിച്ചിലാണ് സെമിഫൈനല്‍ നടക്കുന്നത്. ഇരു ടീമിലും മാറ്റമൊന്നും ഇല്ല. ബി ഗ്രൂപ്പില്‍ ജേതാക്കളായാണ് ഇന്ത്യ സെമിയിലെത്തിയത്. അതേസമയം ഏ ഗ്രൂപ്പില്‍ ന്യൂസിലാന്‍ഡിനെ അട്ടിമറിച്ച് രണ്ടാം സ്ഥാനക്കാരായാണ് ബംഗ്ലാദേശ് സെമിയിലെത്തിയത്.