ധാക്ക: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ പരാജയത്തെതുടര്‍ന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകന്‍ ആത്മഹത്യ ചെയ്തു. പാകിസ്ഥാനോട് ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ധാക്ക സ്വദേശിയായ 25 കാരനായ ബിദ്യൂത് ആത്മഹത്യ ചെയ്തത്.

180 റണ്‍സിന് ഇന്ത്യയെ തോല്‍പ്പിച്ചാണ് ഞായറാഴ്ച നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ കന്നി കിരീടം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ കടുത്ത ആരാധകനായ ബിദ്യൂത് ഇതിനെതുടര്‍ന്നാണ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ബംഗ്ലാദേശ് പത്രമായ ധാക്ക ട്രൈബ്യൂണലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.