ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് മികച്ച സ്കോര്‍. നാല് വിക്കറ്റിന് 338 റണ്‍സ് ആണ് പാക്കിസ്ഥാന്‍ നേടിയത്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്ത് നല്ല തീരുമാനമല്ലായിരുന്നുവെന്നാണ് പാക്കിസ്ഥാന്റെ സ്കോര്‍ സൂചിപ്പിക്കുന്നത്. എന്താണ് ഇന്ത്യക്ക് പറ്റിയത്. ഇതാ asianenews.tvയുടെ ഫേസ്ബുക്ക് പേജില്‍ ക്രിക്കറ്റ് ആരാധകര്‍ എഴുതിയ കമന്റുകള്‍.

ബിനിഷ് അഞ്ചേരി

തെറ്റുകൾ മാത്രമാണ് ഇതുവരെ ഇന്ത്യ ചെയ്തത്. ടോസ് കിട്ടിയിട്ടും ബൗളിംഗ് എടുത്ത ടീം മാനേജ്മെന്റ് തീരുമാനം, ബൗളേഴ്സിനെ തെരഞ്ഞെടുക്കുന്നതിൽ കോലി എടുത്ത തീരുമാനം, ഫിൽഡേഴ്സ് കാട്ടിയ അലംഭാവം, ബൗളോഴ്സ് കൊടുത്ത എക്സ്ട്രാ റൺസും, മൊത്തത്തിൽ ഇന്ത്യക്ക് പിഴവിന്റെ ഫസ്റ്റ് ഹാഫ്. പിന്നെ അവരുടെ ഭാഗ്യവും. എങ്കിലും ബാറ്റ്സ്മാൻമാരിലുള്ള വിശ്വാസം പ്രതീക്ഷ തന്നെ

യഹ്യ

തല്ലിക്കോ. ഞങ്ങൾക്ക് ബൗളിങ്ങിൽ തല്ല് കൊണ്ട് നല്ല പരിചയമാ.. പക്ഷേ ഇത് കഴിഞ്ഞ് ബൗളിങ് ചെയ്യാൻ വരുന്ന നിന്റെയൊക്കെ ബൗളേഴ്സിനെ ഓർത്ത് ഞങ്ങൾക്ക് വിഷമമാ...
നീയൊക്കെ 300 അല്ല 350 അടിച്ചാലും അതൊക്കെ ചെയ്സ് ചെയ്തെടുക്കും ഇന്ത്യൻ ബാറ്റ്സ്മാൻമാർ.