ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ബദ്ധവൈരികളായ പാകിസ്ഥാനെതിരെ കലാശപ്പോരിനി ഇറങ്ങുന്നതിന് മുമ്പ് ടീം ഇന്ത്യയ്‌ക്ക് സന്തോഷ വാര്‍ത്ത. ഏറ്റവും പുതിയ ഐസിസി റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കയറി. ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുമായി ഒരു പോയിന്റ് വ്യത്യാസം മാത്രമായി. ദക്ഷിണാഫ്രിക്കയ്‌ക്ക് 199ഉം ഇന്ത്യയ്‌ക്ക് 118ഉം റേറ്റിങ് പോയിന്റാണുള്ളത്. ഓസ്‌ട്രേലിയ മൂന്നാമതും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയ്‌ക്ക് എതിരെ കളിക്കുന്ന പാകിസ്ഥാന്‍ ഏഴാം സ്ഥാനത്താണ്. ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് കിരീടം നേടിയാല്‍ ഇന്ത്യയ്‌ക്ക് റാങ്കിംഗില്‍ ഒന്നാമതെത്താന്‍ സാധിക്കും.
ബാറ്റ്‌സ്‌മാന്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 862 റേറ്റിങ് പോയിന്റുമായാണ് കോലി ഒന്നാം സ്ഥാനത്ത് തുടരുന്നത്. 861 പോയിന്റുള്ള ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ തൊട്ടുപിന്നിലൂണ്ട്. 847 പോയിന്റുള്ള ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സാണ് മൂന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് നാലാമതും ന്യൂസിലാന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ അഞ്ചാം സ്ഥാനത്തുമാണ്.
