കടുത്ത ക്രിക്കറ്റ് ആരാധകന് തോല്‍വി ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണ്. അതും ചിരവൈരികളായ പാകിസ്ഥാനോട് ആണെങ്കിലോ? എന്നാല്‍ കളി മാത്രമല്ലല്ലോ, കളിക്കാര്‍ക്ക് ജീവിതം. അതിനുമപ്പുറം ചിലതൊക്കെയുണ്ട്. ഈ ചാംപ്യന്‍സ് ട്രോഫിക്കിടെ അത്തരം കുറേയേറെ നിമിഷങ്ങള്‍ നമ്മള്‍ കണ്ടതാണ്. പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ മകനെയെടുത്ത് നില്‍ക്കുന്ന എം എസ് ധോണിയെയും, സര്‍ഫ്രാസിനെതിരായ സോഷ്യല്‍മീഡിയ ആക്രമണങ്ങളെ പ്രതിരോധിച്ച ഇന്ത്യന്‍ ആരാധകരെയും സെവാഗിനെയുമൊക്കെ ആര്‍ക്കാണ് മറക്കാനാകുക. ഇന്ത്യ-പാകിസ്ഥാന്‍ കളി എന്നത് യുദ്ധസമാനമാണെന്ന് കരുതി നടക്കുന്നവര്‍ക്കുള്ള മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായ ചില ചിത്രങ്ങളും ട്വീറ്റുകളും. കൂടാതെ ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റര്‍മാര്‍ തമ്മിലുള്ള സൗഹൃദങ്ങളും പല ട്വീറ്റുകളിലൂടെയും പുറത്തുവന്നിരുന്നു... ഈ ചാംപ്യന്‍സ് ട്രോഫിക്കിടെ പ്രചരിച്ച ചില ട്വീറ്റുകള്‍ ഒന്നുകൂടി മറിച്ചുനോക്കിയാലോ...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…