ഐസിസി ചാംപ്യന്‍സ് ട്രോഫി കലാശപോരാട്ടം തുടരവെ പാകിസ്ഥാന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാര്‍ ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിടുന്ന കാഴ്‌ചയാണ് കാണുന്നത്. അതിനിടയില്‍ പാകിസ്ഥാന് ഇന്ത്യന്‍ ബൗളര്‍മാരുടെ കൈയയച്ചുള്ള സഹായവും ലഭിക്കുന്നുണ്ട്. എക്‌സ്‌ട്രാസിന്റെ രൂപത്തിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പാകിസ്ഥാന് അധിക റണ്‍സ് നല്‍കുന്നത്. 14 ഓവര്‍ പിന്നിട്ടപ്പോള്‍ മാത്രം ഇന്ത്യന്‍ ബൗളര്‍മാര്‍ വഴങ്ങിയത് 12 റണ്‍സാണ്. ഇതില്‍ ഏഴ് വൈഡും ഒരു നോബോള്‍ ഉള്‍പ്പെടും. നാലു റണ്‍സ് ലെഗ്ബൈ ആയാണ് പാകിസ്ഥാന് അധിക റണ്‍സ് ഇന്ത്യക്കാര്‍ നല്‍കിയത്. ഇതില്‍ ബുറയാണ് കൂടുതല്‍ എക്‌സ്‌ട്രാസ് വിട്ടുനല്‍കിയത്. അഞ്ച് വൈഡും ഒരു നോബോളും ഉള്‍പ്പടെ ആറു റണ്‍സ് ഇതിനോടകം ബുംറ വിട്ടുനല്‍കി. ആര്‍ അശ്വിന്‍ രണ്ടു വൈഡ് എറിയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പേസര്‍മാരില്‍ ഭുവനേശ്വര്‍കുമാര്‍ നന്നായി ബൗള്‍ ചെയ്‌തെങ്കിലും ജസ്‌പ്രിത് ബുംറ കൂടുതല്‍ റണ്‍സ് വിട്ടുനല്‍കി. അതുകൊണ്ട് ആര്‍ അശ്വിനെ എട്ടാം ഓവറില്‍ കോലി രംഗത്തിറക്കി. എന്നാല്‍ അതൊന്നും പാകിസ്ഥാന്റെ റണ്‍സൊഴുക്ക് തടഞ്ഞ് നിര്‍ത്താന്‍ സഹായകമായില്ല. മാത്രവുമല്ല അശ്വിനെ പാക് ഓപ്പണര്‍മാര്‍ അനായാസം നേരിടുകയും ചെയ്യുന്നുണ്ട്.
Latest Videos
