Asianet News MalayalamAsianet News Malayalam

ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി; ഇന്ത്യയ്‌ക്ക് ജയിക്കാന്‍ 192

india need 192 runs to win against southafrica
Author
First Published Jun 11, 2017, 6:15 PM IST

ചാംപ്യന്‍സ് ട്രോഫിയിലെ ജീവന്‍മരണ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്‌ക്ക് ജയിക്കാന്‍ 192 റണ്‍സ് മതി. ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് അയച്ച ഇന്ത്യ, അവരെ 44.3 ഓവറില്‍ 191 റണ്‍സിന് പുറത്താക്കി. അര്‍ദ്ധസെഞ്ച്വറി നേടിയ ക്വിന്റന്‍ ഡി കോക്കും 36 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിസും 35 റണ്‍സെടുത്ത ആംലയും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിടിച്ചുനിന്നത്. ഇന്ത്യയ്‌ക്ക് വേണ്ടി ഭുവനേശ്വര്‍കുമാര്‍, ജസ്‌പ്രിത് ബംറ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. അശ്വിന്‍, ഹര്‍ദ്ദിക് പാണ്ഡ്യ, ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. മൂന്നു റണ്ണൗട്ടുകളുമായി ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൂടി കളംനിറഞ്ഞതോടെയാണ് ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞത്. എബി ഡിവില്ലിയേഴ്‌സ്(16), ഡേവിഡ് മില്ലര്‍(ഒന്ന്), ഇമ്രാന്‍ താഹിര്‍(ഒന്ന്) എന്നിവരാണ് റണ്ണൗട്ടായത്. 20 റണ്‍സെടുത്ത ജെപി ഡുമിനി പുറത്താകാതെ നിന്നു. വിക്കറ്റ് നഷ്‌ടമാകാതെ 76 റണ്‍സ് എന്ന നിലയില്‍നിന്നാണ് ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞത്.

Follow Us:
Download App:
  • android
  • ios