ഇസ്ലാമാബാദ്:ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ തോല്‍വി ആഘോഷമാക്കി പാക് സൈന്യം. പാക് സൈനിക മേധാവി മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ട്വിറ്ററിലൂടെ പാക് സൈന്യത്തിന്റെ വിജയാഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ബലൂചിസ്ഥാനില്‍ പാജ് ജനത ഇന്ത്യന്‍ തോല്‍വി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഗഫൂര്‍ ചെയ്ത ട്വീറ്റും ഏറെ രാഷ്ട്രീയമാനങ്ങളുള്ളതാണ്.
കശ്മീരിലെ പാക് പ്രകോപനങ്ങള്‍ത്ത് മറുപടിയായി ബലൂചിസ്ഥാനില്‍ ഇന്ത്യ ഇടപെട്ട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പാക്കിസ്ഥാന്‍ കുറേക്കാലമായി ആരോപിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞവര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലും ബലൂചിസ്ഥാനിലെ വിഷയങ്ങള്‍ അദ്ദേഹം ഉന്നയിച്ചിരുന്നു.
ഇന്ത്യയുടെ തോല്‍വി ആഘോഷിക്കുന്ന ശ്രീനഗറിലെ ജനങ്ങള്‍ എന്ന പേരില്‍ മറ്റൊരു വീഡിയിയോയും ഗഫൂര്‍ വീഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
And this is.........Srinagar!! pic.twitter.com/Espi1dcmcq
— Maj Gen Asif Ghafoor (@OfficialDGISPR) June 18, 2017
