ലണ്ടൻ: കളിക്കളത്തിലെ​ വൈരം സൗഹൃദത്തിനു കോട്ടംതട്ടില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ്​ ഇന്ത്യ- പാക്​ ക്രിക്കറ്റ്​ താരങ്ങൾ. പാക്കിസ്ഥാൻ ക്യാപ്​റ്റൻ സർഫാസ്​ അഹമദി​​ന്‍റെ മകൻ അബ്​ദുള്ളയുമൊത്തുള്ള ഇന്ത്യൻ മുൻ നായകൻ മഹേന്ദ്രസിങ്​ ധോണിയുടെ ചിത്രങ്ങള്‍​ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്.

ഇന്ന് വൈകുന്നേരമാണ് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ, ചാമ്പ്യൻസ്​ ട്രോഫി ഫൈനലിൽ പാക്കിസ്ഥാനെ നേരിടുന്നത്​. ഇരുരാജ്യങ്ങളിലെയും കോടിക്കണക്കിന്​ ജനങ്ങള്‍ മൽസരം കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ മൽസരത്തിന്​ മുമ്പ്​ പുറത്ത്​ വന്ന പാക്​ ക്യാപ്​റ്റ​​ന്‍റെ മകനുമൊത്തുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾക്ക് ആഘോഷമാകുകയാണ്.