ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്‌ക്കെതിരെ ആദ്യം ബാറ്റു ചെയ്യുന്ന പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്‌ടമായി. അര്‍ദ്ധസെഞ്ച്വറി നേടിയ അസര്‍ അലിയുടെ വിക്കറ്റാണ് നഷ്‌ടമായത്. 71 പന്തില്‍ 59 റണ്‍സെടുത്ത അസര്‍ അലിയെ റണ്ണൗട്ടാക്കുകയായിരുന്നു. ബുംറയും ധോണിയും ചേര്‍ന്നാണ് അസര്‍ അലിയെ റണ്ണൗട്ടാക്കിയത്. ബുംറയുടെ ത്രോ പിടിച്ചെടുത്ത ധോണി സ്റ്റംപ് ചെയ്യുമ്പോള്‍ അസര്‍ അലി ക്രീസിന് വെളിയിലായിരുന്നു, ആറു ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് അസര്‍ അലിയുടെ ഇന്നിംഗ്സ്. അസര്‍ അലിയും ഫഖര്‍ സമനും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് 23 ഓവറില്‍ 128 റണ്‍സാണ് അടിച്ചെടുത്തത്.