കറാച്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിജയാഘോഷത്തെ ട്രോളി പാക്കിസ്ഥാന്‍ ആരാധകര്‍. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ വിക്കറ്റ് വീണപ്പോള്‍ കോലി നടത്തിയ ആഘോഷത്തെയാണ് പാക് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കളിയാക്കിക്കൊന്നത്. ബംഗ്ലാദേശിന്റെ സാബിര്‍ റഹ്മാന്റെയും മുഷ്ഫീഖുര്‍ റഹീമിന്റെയും വിക്കറ്റുകള്‍ വീണപ്പോഴായിരുന്നു കോലിയുടെ വ്യത്യസ്തമായ വിജയാഘോഷം.

മുഷ്ടിച്ചുരുട്ടിയും ആക്രോശിച്ചും നാവ് പുറത്തേക്കിട്ടുമുള്ള കോലിയുടെ വിജയാഘോഷമാണ് പാക് ആരാധകര്‍ ആഘോഷമാക്കിയത്. ആദ്യ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ കീഴടക്കിയശേഷം പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ വാര്‍ത്താസമ്മേളന നടത്തിയപ്പോള്‍ ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ ബുദ്ധിമുട്ടിയിരുന്നു.

എന്നാല്‍ സര്‍ഫ്രാസിനെ ട്രോളാതെ അവസരം ഇന്ത്യന്‍ ആരാധകര്‍ ചേര്‍ത്തുപിടിച്ച് കൈയടി വാങ്ങി. എന്നാല്‍ കോലിയെ വെറുതെ വിടാന്‍ പാക് ആരാധകര്‍ കൂട്ടാക്കിയതുമില്ല.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

എന്നാല്‍ കോലിയെ ട്രോളാനുള്ള പാക് ആരാധകരുടെ ശ്രമത്തിന് മറുപടിയുായി ഇന്ത്യന്‍ ആരാധകരും എത്തിയിട്ടുണ്ട്.

Scroll to load tweet…
Scroll to load tweet…