ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. കളിക്കളത്തിനു പുറത്തും ആ ആവേശം നിറയുകയാണ്. ഓണ്‍ലൈന്‍ വഴിയുള്ള ചൂതാട്ടം നിയമവിധേയമായ ലണ്ടനിലെ വെബ്സൈറ്റ് കേന്ദ്രീകരിച്ച് 2000 കോടി രൂപയുടെ പന്തയമാണ് നടക്കുന്നത്. ഓള്‍ ഇന്ത്യാ ഗെയിമിങ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയിക്കാന്‍ ഇന്ത്യക്കാണ് സാധ്യതയെന്നാണ് കൂടുതല്‍ പേരും കരുതുന്നത്. അതിനാല്‍ പന്തയത്തില്‍ ജയിച്ചാല്‍ ലഭിക്കുന്ന തുക കുറവാണ്. 100 രൂപയ്‍ക്ക് പന്തയം വെച്ചാല്‍ ഇന്ത്യ ജയിച്ചാല്‍ കിട്ടുക 147 രൂപയാണ്. എന്നാല്‍ പാക്കിസ്ഥാന്‍ ജയിച്ചാല്‍ 300 രൂപ കിട്ടും. 2017ല്‍ ഇന്ത്യ കളിക്കുന്ന എല്ലാ മത്സത്തിനും കൂടി ഏകദേശം രണ്ടു ലക്ഷം കോടി രൂപയ്ക്കുള്ള വാതുവെപ്പാണ് നടന്നതെന്ന് ഗെയിമിങ് ഫെഡറേഷന്‍ സി ഇ ഒ റോളണ്ട് ലാന്‍ഡേഴ്‌സ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ വാതുവയ്പ് നിയമവിരുദ്ധമാണ്.