ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന്‍ നേടി അപ്രതീക്ഷിത വിജയത്തില്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച് മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര ട്വീറ്റിട്ടു. എന്നാല്‍ ഇതേ ട്വീറ്റ് വള്ളിപുള്ളി വിടാതെ കോപ്പിയടിച്ച പാക്കിസ്ഥാന്‍ മുന്‍ സ്പിന്നര്‍ സയ്യിദ് അജ്മലിന് കിട്ടിയത് എട്ടിന്റെ പണി.
ആദ്യ മത്സരത്തില്‍ ഇന്ത്യയോട് വമ്പന്‍ തോല്‍വി വഴങ്ങിയശേഷവും തിരിച്ചുവന്ന് സെമിയില്‍ ഇംഗ്ലണ്ടിനെയും കീഴടക്കി ഫൈനലിലെത്തിയ പാക്കിസ്ഥാന്‍ മികവുറ്റ പ്രകടനമാണ് പുറത്തെടുത്തത് എന്നായിരുന്നു സംഗക്കാരയുടെ ട്വീറ്റ്. മത്സരശേഷം രാത്രി 9.58നാണ് സംഗക്കാര ഈ ട്വീറ്റിട്ടത്. ഇതിനുപിന്നാലെ 10.13ന് അജ്മല്‍ അതേ വാചകങ്ങള്‍ കോപ്പിയടിച്ച് ട്വീറ്റ് ചെയ്തതാണ് ട്രോളന്‍മാര്‍ ആയുധമാക്കിയത്.
ഇംഗ്ലീഷിലെ അറിവില്ലായ്മയാണോ കോപ്പി പേസ്റ്റിന് പ്രേരിപ്പിച്ചതെന്ന് ആരാധകരില്‍ പലും ചോദിക്കുന്നു. ഇത് ട്വിറ്ററാണെന്നും ബോര്‍ഡ് എക്സാമല്ല കോപ്പിയടിക്കാനെന്നും ഒറു ആരാധകന്‍ പറഞ്ഞപ്പോള്‍ കോപ്പി പേസ്റ്റ് ചെയ്യാതെ ഉര്‍ദുവില്‍ തന്നെ ട്വീറ്റ് ചെയ്യാമായിരുന്നില്ലെ എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം.
നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെ ട്രോളാന്‍ ശ്രമം നടന്നപ്പോള്‍ പിന്തുണയുമായി എത്തിയത് ഇന്ത്യന്‍ ആരാധകരായിരുന്നു. എന്നാല്‍ അജ്മലിനോട് സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍ വലിയ ദയയൊന്നും കാട്ടിയതുമില്ല.
