ലണ്ടന്‍: ഇന്ത്യ-പാകിസ്ഥാന്‍ മല്‍സരം കാണാന്‍ പ്രമുഖ ടെന്നീസ് താരം സാനിയ മിര്‍സ ഓവല്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. സ്‌പോര്‍ട്സ്മാന്‍ സ്പിരിറ്റോടെയാണ് സാനിയ ഇരു ടീമിനെയും പിന്തുണച്ചത്. ഇന്ത്യയുമായും പാകിസ്ഥാനുമായും അഭേദ്യമായ ബന്ധമാണ് സാനിയയ്‌ക്ക് ഉള്ളത്. ഇന്ത്യ ജന്മനാടും പാകിസ്ഥാന്‍ ഭര്‍ത്താവ് ഷൊയ്‌ബ് മാലികിന്റെ ജന്മനാടും. അതുകൊണ്ടുതന്നെ പലപ്പോഴും മാധ്യമങ്ങള്‍ ഇന്ത്യ-പാകിസ്ഥാന്‍ മല്‍സരത്തെക്കുറിച്ച് സാനിയയോട് ചോദിക്കാറുണ്ട്. എന്നാല്‍ എപ്പോഴും വ്യക്തമായ നിലപാടാണ് ഇക്കാര്യത്തില്‍ സാനിയ എടുത്തിട്ടുള്ളത്. ഇപ്പോഴിതാ, ഇന്ത്യ തോറ്റതിനുശേഷം സമ്മിശ്രമായാണ് സാനിയയുടെ പ്രതികരണം. ഇന്ത്യ പാകിസ്ഥാനോട് ക്രിക്കറ്റില്‍ തോറ്റു, പക്ഷേ ഹോക്കിയില്‍ ജയിച്ചു. ടീം ഇന്ത്യയ്‌ക്കും ടീം പാകിസ്ഥാനും അഭിനന്ദനങ്ങള്‍. സ്‌പോര്‍ട്സ് തുലനം ചെയ്യുന്നത് ഇങ്ങനെയൊക്കെയാണ്. ട്വിറ്ററിലൂടെയാണ് സാനിയയുടെ പ്രതികരണം.