ചാമ്പ്യന്‍സ് ട്രോഫിയില്‍ വന്‍ തിരിച്ചുവരവാണ് പാക്കിസ്ഥാന്‍ നടത്തിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാക്കിസ്ഥാന്‍ ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. എല്ലാ ക്രഡിറ്റും ബൗളര്‍മാര്‍ക്ക് നല്‍കുന്നുവെന്ന് പാക് നായകന്‍ സര്‍ഫാസ് അഹമ്മദ് പറഞ്ഞു.

സര്‍ഫാസ് അഹമ്മദിന്റെ വാക്കുകകള്‍.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട ശേഷം ഞാന്‍ ടീമിനോട് പറഞ്ഞിരുന്നു. ടൂര്‍ണമെന്റ് ഇവിടെ അവസാനിച്ചിട്ടില്ലെന്ന്. ടീം മാനേജ്മെന്റിനോട് നന്ദിയുണ്ട്. നമ്മള്‍‌ ഇപ്പോള്‍ ഇവിടെ എത്തിയിരിക്കുന്നു. ഫഖര്‍ ചാമ്പ്യന്‍ ബാറ്റ്സ്മാനെപ്പോലെ ബാറ്റ് ചെയ്തു. എനിക്ക് തോന്നുന്നു വിജയത്തിന്റെ ക്രഡിറ്റ് ബൗളര്‍മാര്‍ക്ക് ആണെന്നാണ്. ആമിര്‍ മികവ് കാട്ടി. ഹസന്‍ അലിയും. ഇതു ഒരു യുവനിരയുടെ ടീം ആണ്. നമുക്ക് നഷ്‍ടപ്പെടാന്‍ ഒന്നുമില്ലായിരുന്നു. ലോകക്രിക്കറ്റില്‍ പാക്കിസ്ഥാന് ആരും വിലകല്‍പ്പിക്കാത്തപ്പോഴാണ് നമ്മള്‍ ഇവിടെ എത്തിയത്, ചാമ്പ്യന്‍മാരായത്. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കൂ.


ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത പാകിസ്ഥാന്‍ 338 റണ്‍സ് ആണ് നേടിയത്. ഇന്ത്യക്ക് 30.3 ഓവര്‍ മാത്രമേ ബാറ്റ് ചെയ്യാനായുള്ളു. 158 റണ്‍സിന് പുറത്തായി.