ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇനി ശിഖര്‍ ധവാന്റെ പേരില്‍. 680 റണ്‍സ് ആണ് ശിഖര്‍ ധവാന്‍ ഇതുവരെ നേടിയത്. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ശിഖര്‍ ധവാന്‍ 34 പന്തുകളില്‍ നിന്ന് 46 റണ്‍സാണ് നേടിയത്. ഇതില്‍ ആറ് ഫോറും ഒരു സിക്സും ഉള്‍പ്പെടും.

ഗാംഗുലിയുടെ റെക്കോര്‍ഡ് ആണ് ശിഖര്‍ ധവാന്‍ മറികടന്നത്. 665 റണ്‍സ് ആണ് ഗാംഗുലിയുടെ സമ്പാദ്യം. തൊട്ടു പിന്നില്‍ 627 റണ്‍സുമായി രാഹുല്‍ ദ്രാവിഡും 441 റണ്‍സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും തൊട്ടടുത്തുള്ള സ്ഥാനങ്ങളില്‍.