ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ മികച്ച നിലയിലാണ്. 28 ഓവറില്‍ പാക്കിസ്ഥാന്‍ 175 റണ്‍സ് ആണ് എടുത്തിരിക്കുന്നത്. ഒരു വിക്കറ്റ് മാത്രമാണ് പാക്കിസ്ഥാന് നഷ്‍ടമായിരിക്കുന്നത്. 59 റണ്‍സ് എടുത്ത പാക്കിസ്ഥാന്‍ ഓപ്പണര്‍ അസര്‍ അലി ധോണി റണ്‍ ഔട്ട് ആക്കുകയായിരുന്നു. എന്തായാലും പാക്കിസ്ഥാന് ഇപ്പോഴും മികച്ച സ്കോറാണ് ഉള്ളത്. നായകന്‍ വിരാട് കോലി ആ വജ്രായുധം ഉപയോഗിക്കേണ്ട സമയമായി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നത്. ചാമ്പ്യൻസ് ട്രോഫി സെമിഫൈനലില്‍‌ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന കേദാര്‍ ജാദവിനെ പന്തേല്‍‌പ്പിക്കുക.

ബംഗ്ലാദേശ് ബാറ്റ്സ്മാന്മാർ ഇന്ത്യൻ ബോളർമാരെ അനായാസം നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് കേദാർ ജാദവിനു പന്തു കൊടുത്തത്. തമീം ഇക്ബാലിനെയും മുഷ്ഫിഖുർ റഹ്മാനെയും പുറത്താക്കി കേദാര്‍ ജാദവ് ഇന്ത്യക്ക് കരുത്തായി.ഇപ്പോള്‍ പാക്കിസ്ഥാന്‍ ബാറ്റിംഗില്‍ മുന്നേറുമ്പോള്‍ കേദാര്‍ ജാദവിനെ പന്തേല്‍പ്പിക്കാന്‍ സമയമായി എന്നാണ് ആരാധകര്‍ പറയുന്നത്.